ചങ്ങനാശ്ശേരി: മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ആൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. പൂവം സ്വദേശി ശശിയാണ് ആത്മഹത്യാശ്രമം നടത്തിയത്. രാവിലെ ഏഴ് മണിക്കു മുമ്പ് ചങ്ങനാശ്ശേരി പിഎംജെ കോംപ്ലക്സിലാണ് സംഭവം.

പി എം ജെ കോംപ്ലക്‌സിലെ മൂന്നാം നിലയില്‍നിന്നു ശശി ചാടുകയായിരുന്നു.  ആത്മഹത്യക്ക് ശ്രമിച്ചത് അവിടെ ഉണ്ടായിരുന്ന സുരക്ഷ ജീവനക്കാര്‍ അറിയിച്ചത് മൂലം പോലീസ് എത്തി ജനറല്‍ ആശുപത്രില്‍ പ്രവേശിപ്പിച്ചു. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ചങ്ങനാശ്ശേരിയിലെ ലോട്ടറി കച്ചവടക്കാരനാണിയാൾ.

content highlights: sucide attempt for not getting liquor