-
ആലപ്പുഴ: കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി കെ.കെ മഹേശന്റെ ആത്മഹത്യയില്‍ നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറുമെന്ന് സുഭാഷ് വാസു.
മഹേശന് എടുത്തതായി പറയുന്ന ഒമ്പത് കോടി രൂപയും തുഷാര്‍ വെള്ളാപ്പള്ളിയാണ് വാങ്ങിയത്. യൂണിനില്‍ നിന്നുള്ള പണം ഉപയോഗിച്ച് ഉടുമ്പന്‍ചോലയില്‍ തുഷാര്‍വെള്ളാപ്പള്ളി ഭൂമി വാങ്ങിയിട്ടുണ്ട്. തുഷാറിന്റേയും സഹോദരിയുടേയും കഴിഞ്ഞ 20 വര്‍ഷത്തെ വിദേശ അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ ഹവാല ഇടപാടുകള്‍ വ്യക്തമാകുമെന്നും സുഭാഷ് വാസു പറഞ്ഞു.
അന്വേഷണ സംഘത്തിന് ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ കൈമാറുമെന്നും സുഭാഷ് വാസു അറിയിച്ചു.
മരണത്തിന് മുമ്പ് മഹേശന് തന്നോട് ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പണം തുഷാര്‍ വാങ്ങികൊണ്ടുപോയതായി മഹേശന് തന്നോട് പറഞ്ഞിരുന്നു. നോട്ടുനിരോധന കാലത്ത് പാലാരിവട്ടത്തെ ജ്വല്ലറിയില്‍ നിന്ന് നിരോധിക്കപ്പെട്ട നോട്ടുകള്‍ കൊടുത്ത് തുഷാര്‍ സ്വര്‍ണം വാങ്ങിയെന്നും സുഭാഷ് വാസു ആരോപിച്ചു.
Content Highlights: Subhash Vasu says crucial evidence will be handed over to investigation team
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..