ഐഎസില്‍ ചേര്‍ന്ന് സഖ്യരാഷ്ട്രത്തിനെതിരേ യുദ്ധം ചെയ്ത സുബ്ഹാനി ഹാജാ മൊയ്തീന് ജീവപര്യന്തം


രാഗിന്‍/ മാതൃഭൂമി ന്യൂസ്

പ്രതീകാത്മക ചിത്രം | Mathrubhumi Archive

കൊച്ചി: ഭീകരസംഘടനയായ ഐഎസിനൊപ്പം ചേര്‍ന്ന് ഏഷ്യന്‍ രാജ്യങ്ങള്‍ക്കെതിരെ യുദ്ധം ചെയ്‌തെന്ന കേസില്‍ മലയാളിയായ തൊടുപുഴ മാര്‍ക്കറ്റ് റോഡില്‍ സുബ്ഹാനി ഹാജാ മൊയ്തീന് ജീവപര്യന്തം ശിക്ഷ വിധിച്ചു. 2,10,000 രൂപ പിഴയടയ്ക്കാനും എന്‍.ഐ.എ. കോടതിയുടെ ഉത്തരവുണ്ട്.

ഐഎസിനൊപ്പം ചേര്‍ന്ന് വിദേശത്ത് ഇന്ത്യയുടെ സൗഹൃദരാജ്യങ്ങള്‍ക്കെതിരെ യുദ്ധം ചെയ്തു എന്നത് സംബന്ധിച്ച് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ.സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസാണ് ഇത്. പ്രതിക്ക് യു.എ.പിഎ. 20 വകുപ്പ്‌ പ്രകാരം ജീവപര്യന്തം ശിക്ഷയും ഒരുലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. 120ബി പ്രകാരം അഞ്ചുവര്‍ഷം തടവും 10,000 രൂപ പിഴയും, ഐപിസി 125 പ്രകാരം ഏഴുവര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും യുഎപിഎ 38,39 പ്രകാരം ഏഴ് വീതം വര്‍ഷം തടവും
ആണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

സുബ്ഹാനി ഹാജാ മൊയ്തീന്‍ (34) കുറ്റക്കാരനെന്ന് എന്‍.ഐ.എ. പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. ഇറാഖിനെതിരേ സായുധപോരാട്ടം നടത്തിയെന്ന കേസിലാണ് കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയത്. സഖ്യരാഷ്ട്രത്തിനെതിരേ ഇന്ത്യന്‍ പൗരന്‍ യുദ്ധം ചെയ്ത സംഭവത്തില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസാണിത്.

ജീവപര്യന്തംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യങ്ങള്‍ക്കാണു സുബ്ഹാനി വിചാരണ നേരിട്ടത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 125, 122, 120 ബി വകുപ്പുകളും യു.എ.പി.എ.(നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം) 20, 38, 39 വകുപ്പുകളും ചുമത്തിയിരുന്നു. ഇതില്‍ ഐ.പി.സി. 122 ഒഴിച്ച് ബാക്കിയുള്ളതിലാണ് സുബ്ഹാനി കുറ്റക്കാരനായി കണ്ടെത്തിയത്. ഇന്ത്യക്കെതിരേ പോരാടാന്‍ ആയുധം ശേഖരിച്ചു, അതിനായി ആളെക്കൂട്ടിയെന്ന വകുപ്പ് (ഐ.പി.സി. 122) തെളിവുകളുടെ അഭാവത്തിലാണ് ഒഴിവാക്കിയത്. എന്‍.ഐ.എ. എ.എസ്.പി. എ.പി. ഷൗക്കത്തലി അന്വേഷിച്ച കേസില്‍ ജഡ്ജി പി. കൃഷ്ണകുമാറാണു പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തിയത്.

2015-ല്‍ തുര്‍ക്കി വഴി ഇറാഖിലേക്കു കടന്ന സുബ്ഹാനി ഐ.എസില്‍ ചേര്‍ന്ന് ആയുധപരിശീലനം നേടിയശേഷം മൊസൂളിലെ യുദ്ധഭൂമിയില്‍ മറ്റുള്ളവര്‍ക്കൊപ്പം വിന്യസിക്കപ്പെട്ടെന്നാണ് കേസ്. 2016-ല്‍ കണ്ണൂര്‍ കനകമലയില്‍ ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഗൂഢാലോചന നടത്തിയ കേസിലെ പ്രതികള്‍ക്കൊപ്പമാണു സുബ്ഹാനിയെ എന്‍.ഐ.എ. കസ്റ്റഡിയിലെടുത്തത്.

Content Highlights:Subhani Haja Moideen was sentenced to life imprisonment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023

Most Commented