തലശ്ശേരിക്കാർ സ്നേഹമുള്ളവരാണ്; ഹൃദയത്തിലുള്ളത് മുഖത്ത് കാണാം- സബ് കളക്ടര്‍ അനുകുമാരി


തലശ്ശേരിക്കാരുടെ സ്നേഹാദരം നേടി അനുകുമാരി തിരുവനന്തപുരത്തേക്ക്

സബ്കളക്ടർ അനുകുമാരി

തലശ്ശേരി: സബ്കളക്ടറായെത്തി തലശ്ശേരിക്കാരുടെ സ്നേഹാദരം നേടി അനുകുമാരി രണ്ടുവർഷത്തിനുശേഷം തലശ്ശേരിയോട് വിടപറയുന്നു. തിങ്കളാഴ്ച ഓഫീസിൽ നടക്കുന്ന യാത്രയപ്പിനുശേഷം അവർ തിരുവനന്തപുരത്തേക്ക് പോകും. തിരുവനന്തപുരം ജില്ലാ ഡെവലപ്‌മെന്റ് കമ്മിഷണറായാണ് അടുത്ത നിയമനം. 17-ന് ചുമതലയേൽക്കും.

രണ്ടുവർഷം ഓഫീസിൽ ജനങ്ങളിൽനിന്ന്‌ മികച്ച സഹകരണം ലഭിച്ചതായി അനുകുമാരി പറഞ്ഞു.തലശ്ശേരിക്കാർ സ്നേഹമുള്ളവരാണ്. ഹൃദയത്തിലുള്ളത് മുഖത്ത് കാണാം. നല്ലതുപോലെ ജോലി ചെയ്തു. പരാതികൾ കേട്ട് പരിഹരിക്കാൻ ശ്രമിച്ചു. പരാതികൾ ഒരുപരിധിവരെ പരിഹരിച്ചു. ഒരുപാട് ഫയലുകൾ കൈകാര്യം ചെയ്യുന്നതിൽ ഓഫീസിലുള്ളവരും സഹായിച്ചു. അതിനാൽ മികച്ച സബ്കളക്ടറുടെ അവാർഡ് ലഭിച്ചു -അവർ പറഞ്ഞു.

പൈതൃക ഓട്ടം, വനിതകളുടെ രാത്രിനടത്തം, ഗ്രീൻ തലശ്ശേരി പദ്ധതി, സ്വാതന്ത്ര്യദിനാഘോഷം എന്നിവയിൽ പൊതുജനങ്ങളുടെ സ്നേഹവും പിന്തുണയും ലഭിച്ചു. ഇവിടെയുള്ള ആളുകളുടെ സ്വഭാവവും പെരുമാറ്റവും ഇഷ്ടമാണ്.

സബ്കളക്ടർ ഓഫീസിലേക്ക് റോഡിൽനിന്ന് നേരിട്ട് കയറാനുള്ള സൗകര്യം ഏർപ്പെടുത്തിയതും സബ്കളക്ടർ ഓഫീസ് നവീകരിച്ച് ഗാന്ധിജിയുടെ ശില്പം സ്ഥാപിച്ചതും അടുത്തിടെയാണ് ‌‌-സബ്കളക്ടർ പറഞ്ഞു. ഹരിയാനയിലെ സോനിപത് ജില്ലയിൽനിന്നുള്ള അനുകുമാരി 2020 സെപ്റ്റംബർ ഏഴിനാണ് തലശ്ശേരി സബ്കളക്ടറായി ചുമതലയേറ്റത്.

സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തെക്കുറിച്ചുള്ള എന്റെ ജില്ല ആപ്പിന്റെ നോഡൽ ഓഫീസറായിരുന്നു.

വിവാഹിതയായ ശേഷം ജോലി ഉപേക്ഷിച്ച് കുട്ടിക്കാലം മുതലുള്ള സ്വപ്നമായ സിവിൽ സർവീസ് എന്ന ആഗ്രഹം സഫലമാക്കുകയായിരുന്നു ഇവർ. ബിസിനസുകാരനായ വരുൺ ദഹിയയാണ് ഭർത്താവ്. മകൻ: വിയാൻ.

വൈറലായ നൃത്തം

തലശ്ശേരി ബിരിയാണി തിന്നാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കാരണം വെജിറ്റേറിയനാണ് -അവർ പറഞ്ഞു. കേക്ക് തിന്നാൻ കഴിഞ്ഞു. അത് ഇഷ്ടമായി. സദ്യ ഇഷ്ടമാണ്. ഓണാഘോഷത്തിന് ആറുദിവസം സദ്യ കഴിച്ചു. മലയാളം കൈകാര്യം ചെയ്യാൻ ആദ്യം പ്രയാസമുണ്ടായിരുന്നു. പതുക്കെ ശരിയായി. ഇപ്പോൾ മലയാളം വായിക്കുകയും എഴുതുകയും ചെയ്യും.

നൃത്തം പഠിച്ചിട്ടില്ല. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ തലശ്ശേരി നഗരസഭാ സ്റ്റേഡിയത്തിൽ കുട്ടികളോടൊപ്പവും റവന്യൂ ജീവനക്കാരുടെ ഓണാഘോഷത്തിൽ സ്റ്റേഡിയത്തിലെ ബാസ്കറ്റ്‌ബോൾ മൈതാനത്തിലും നൃത്തച്ചുവട് വെച്ചിരുന്നു. ഇത് പിന്നീട് സാമൂഹികമാധ്യമങ്ങളിൽ വൈറലായി.

Content Highlights: sub collector anu kumar leaves Thalaserry after two years service


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented