10 മണിക്ക് ഹോസ്റ്റലില്‍ കയറണമെന്ന് നിര്‍ദേശം; കോഴിക്കോട് മെഡി.കോളേജില്‍ വിദ്യാര്‍ഥിനികളുടെ പ്രതിഷേധം


മാതൃഭൂമി ന്യൂസ്‌

വിദ്യാർഥിനികൾ റോഡിലിറങ്ങി പ്രതിഷേധിക്കുന്നു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ലേഡീസ് ഹോസ്റ്റലിനു മുന്നില്‍ വിദ്യാര്‍ഥിനികളുടെ പ്രതിഷേധം. രാത്രി പത്ത് മണിക്ക് ഹോസ്റ്റല്‍ അടയ്ക്കുമെന്ന ചട്ടം നിര്‍ബന്ധമാക്കിയതിനെത്തുടര്‍ന്നാണ് വിദ്യാര്‍ഥിനികള്‍ റോഡിലിറങ്ങി പ്രതിഷേധിച്ചത്.

പത്തു മണിക്ക് ശേഷം വിദ്യാര്‍ഥിനികള്‍ക്ക് ഹോസ്റ്റലില്‍ കയറാന്‍ സാധ്യമല്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. സുരക്ഷാപ്രശ്‌നങ്ങളാണ് ചൂണ്ടികാണിക്കുന്നതെങ്കിലും സ്ട്രീറ്റ്‌ ലൈറ്റ്, സിസിടിവി തുടങ്ങിയ സംവിധാനങ്ങളൊന്നും ഇവിടെയില്ലെന്നും വിദ്യാര്‍ഥിനികള്‍ ആരോപിക്കുന്നു.



ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും 9.30 ക്ക് ഹോസ്റ്റലില്‍ കയറണമെന്നാണ് നിബന്ധനയെങ്കിലും ആണ്‍കുട്ടികളുടെ കാര്യത്തില്‍ ഇത്തരം നിയന്ത്രണങ്ങളൊന്നും ബാധകമാകാറില്ലെന്നാണ് വിദ്യാര്‍ഥിനികള്‍ പറയുന്നത്. നിയമം പാലിക്കുന്നില്ലെങ്കില്‍ ഹോസ്റ്റലില്‍ നിന്നും ഇറങ്ങാനാണ് ലഭിച്ച വിവരമെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഇതിന് മുന്‍പും വിഷയം ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും നടപടിയൊന്നും ഉണ്ടായില്ല. പ്രിന്‍സിപ്പല്‍ സ്ഥലത്തില്ലാത്തതിനാല്‍ നാളെ ചര്‍ച്ച ചെയ്യാമെന്ന ഉറപ്പില്‍ നിലവില്‍ വിദ്യാര്‍ഥിനികള്‍ പ്രതിഷേധം അവസാനിപ്പിച്ചു.

Content Highlights: students protesting as girls are advised to enter hosterl before 10 pm


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented