-
കൊച്ചി: കുസാറ്റ് കാമ്പസില്‍ എസ്എഫ്‌ഐക്കെതിരേ വിദ്യാര്‍ഥികളുടെ പ്രതിഷേധം. എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്കെതിരേയാണ് ക്ലാസുകള്‍ ബഹിഷ്‌കരിച്ച് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. കഴിഞ്ഞദിവസം വിദ്യാര്‍ഥിയെ കാറിടിച്ച് വീഴ്ത്തിയ സംഭവത്തില്‍ പ്രതികളായ എസ്എഫ്‌ഐ നേതാക്കളെ പുറത്താക്കണമെന്നായിരുന്നു ആവശ്യം. ആരോപണവിധേയരായ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കാമെന്ന് വൈസ് ചാന്‍സലര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് കുസാറ്റ് ഭരണകാര്യാലയത്തിന് മുന്നില്‍ നടത്തിയ കുത്തിയിരിപ്പ് സമരം ഉച്ചയോടെ അവസാനിപ്പിച്ചു.
അസില്‍ അബൂബക്കര്‍ എന്ന വിദ്യാര്‍ഥിയെയാണ് എസ്എഫ്‌ഐ നേതാക്കളായ പ്രജിത്ത്, രാഹുല്‍ എന്നിവര്‍ ചേര്‍ന്ന് കാറിടിച്ച് വീഴ്ത്തിയത്. അപകടത്തില്‍ അസിലിന് പരിക്കേറ്റിരുന്നു. സംഭവത്തില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരേ കളമശ്ശേരി പോലീസ് വധശ്രമത്തിന് കേസെടുക്കുകയും ചെയ്തു.
ദിവസങ്ങള്‍ക്ക് മുമ്പ് ഹോസ്റ്റലില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളും നാലാംവര്‍ഷ വിദ്യാര്‍ഥികളും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. ഇത് പരിഹരിച്ചതിന് ശേഷം എസ്എഫ്‌ഐ നേതാക്കള്‍ ഒരു പ്രകോപനവുമില്ലാതെയാണ് അസിലിനെ കാറിടിച്ച് വീഴ്ത്തിയതെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. അതേസമയം, പ്രതിഷേധം എസ്എഫ്‌ഐയെ കുറ്റപ്പെടുത്തിയല്ലെന്നും എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരേ മാത്രമാണെന്നും വിദ്യാര്‍ഥികളില്‍ ചിലര്‍ പ്രതികരിച്ചു.
Content Highlights: students protest in cusat campus against sfi leadership
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..