കുസാറ്റ് മാതൃകയില്‍ ആര്‍ത്തവാവധി വേണമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളും


സ്വന്തം ലേഖിക

Representative Image | Photo: AFP

കോഴിക്കോട്: കുസാറ്റ് മാതൃകയിൽ ആർത്താവാവധി അനുവദിക്കണമെന്ന ആവശ്യവുമായി കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർഥിനികളും. ആർത്തവ സമയത്ത് രണ്ട് ദിവസം അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോളേജ് യൂണിയന്റെ നേതൃത്വത്തിൽ പ്രിൻസിപ്പലിന് കത്ത് നൽകി.

ആർത്തവ ദിവസങ്ങളിൽ ക്ലാസിൽ ഇരിക്കാൻ പ്രയാസം ഉണ്ടായിട്ടും കഷ്ടപ്പെട്ട് വരേണ്ട അവസ്ഥ പല കുട്ടികൾക്കും ഉണ്ട്. വർഷത്തിൽ ഒരു വിദ്യാർഥിക്ക് 80 ശതമാനം ഹാജർ വേണമെന്നാണ് നിലവിലെ ചട്ടം. ഇല്ലെങ്കിൽ പിഴ നൽകേണ്ടി വരും. ആർത്തവ സമയത്ത് ശാരീരികവും മാനസികവുമായി നിരവധി പ്രശ്നങ്ങൾ ഉണ്ട്, ഈ സാഹചര്യത്തിൽ എടുക്കുന്ന അവധികളെ പിഴയിൽ നിന്ന് ഒഴിവാക്കണം എന്നും കുട്ടികൾ പറയുന്നു.

കുസാറ്റിൽ നടപ്പാക്കിയ മാതൃക എല്ലാ മെഡിക്കൽ കോളേജുകളിലും പ്രാവർത്തികമാക്കണമെന്നും കുട്ടികൾ പറയുന്നു. പെൺകുട്ടികൾക്ക് രണ്ട് ശതമാനം അധികാവധി ആനുകൂല്യം നൽകിക്കൊണ്ടാണ് കുസാറ്റ് മാതൃകയായത്, ഇതേ രീതി മെഡിക്കൽ കോളേജുകളിലും ഉണ്ടാവണം. പ്രസവാവധി പോലെ തന്നെ ആർത്താവാവധിയും ജെൻഡർ സെൻസെറ്റീവ് ആയ സമൂഹം കെട്ടിപ്പെടുക്കാൻ ആവശ്യമാണെന്നും വിദ്യാർഥികൾ പറയുന്നു.

Content Highlights: Students, Government Medical College Kozhikode, give request for menstrual leave, Periods


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ടുലിപ് മാനിയ!

Jan 30, 2023

Most Commented