മലപ്പുറം: കടലുണ്ടി പുഴയില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ഒരു കുട്ടിയെ കാണാതായി. മലപ്പുറം താമരക്കുഴി മുള്ളന്‍ മടയന്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ആസിഫാണ്(16) മരിച്ചത്. അയല്‍വാസി താമരക്കുഴി മേച്ചേടത്ത് അബ്ദുല്‍ മജീദിന്റെ മകന്‍ റൈഹാനിനെ(15)യാണ് കാണാതായത്. മലപ്പുറം നഗരസഭാപരിധിയില്‍ ഉമ്മത്തൂര്‍ ആനക്കടവ് പാലത്തിന് സമീപത്ത് വ്യാഴാഴ്ച വൈകീട്ട് 5.20നാണ് സംഭവം.

mlp
മലപ്പുറം ഉമ്മത്തൂർ  കടലുണ്ടിപുഴയിൽ മുങ്ങിമരിച്ച മുഹമ്മദ് ആസിഫിനായി തിരച്ചിൽ നടക്കുമ്പോൾആനക്കടവ് പാലത്തിന് മുകളിൽ വിതുമ്പുന്ന ബന്ധുക്കൾ | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ \ മാതൃഭൂമി

പരിസരവാസികളായ നാലു കുട്ടികള്‍ ചേര്‍ന്ന് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതിനിടെയില്‍ അബദ്ധത്തില്‍ രണ്ടു കുട്ടികള്‍ വെള്ളത്തില്‍ പോകുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ മലപ്പുറം അഗ്‌നിരക്ഷാസേന നടത്തിയ തിരച്ചിലില്‍ അപകടമുണ്ടായ സ്ഥലത്തിന് സമീപത്ത് നിന്നാണ് 6.10 ന് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മലപ്പുറം താലുക്കാശുപത്രിയിലേക്ക് മാറ്റി.

mlp

മുഹമ്മദ് ആസിഫ് മലപ്പുറം ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. മാതാവ്: സഫീയ. സഹോദരങ്ങള്‍: അല്‍താഫ്, ആരിഫ്, അന്‍സാര്‍, അയ്യൂബ്. എം.എസ്.പി. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് കാണാതായ റൈഹാന്‍. മാതാവ്: ഖൈറുന്നീസ. സഹോദരങ്ങള്‍: അബ്ദുല്‍ മുഹ്‌സിന്‍, അബ്ദുല്‍ ബാസിത്, മിഷാല്‍, സന.

Content Highlights: students drown in river; body of one recovered