വയനാട്ടില്‍ രണ്ട് വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ തമ്മില്‍ ബസ് സ്റ്റാന്‍ഡില്‍ കൂട്ടത്തല്ല് | വീഡിയോ


Screengrab | Mathrubhumi News

വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്. നഗരത്തിലെ രണ്ട് വിദ്യാലയങ്ങളിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ തമ്മിലാണ് പരസ്പരം ഏറ്റുമുട്ടിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നു. സുല്‍ത്താന്‍ ബത്തേരി നഗരസഭ പഴയ ബസ് സ്റ്റാന്‍ഡില്‍ തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്.

ബത്തേരിയിലെ രണ്ട് വിദ്യാലയങ്ങളിലെ പ്ലസ്ടു വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞാണ് ഏറ്റുമുട്ടല്‍ നടത്തിയത്. മുന്‍പ് ഈ രണ്ട് വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍, അന്നുതന്നെ ഇത് പരിഹരിച്ചിരുന്നെന്നാണ് പോലീസ് നല്‍കുന്ന വിവരം. അതേസമയം, ഇതുസംബന്ധിച്ച് പരാതികളൊന്നും ലഭിക്കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നും സുല്‍ത്താന്‍ ബത്തേരി പോലീസ് വ്യക്തമാക്കി.

വിദ്യാര്‍ഥികള്‍ തമ്മിലുള്ള കൂട്ടത്തല്ല് സംസ്ഥാന വ്യാപകമായി നിത്യസംഭവമായിരിക്കുകയാണ്. പോലീസ് എത്തുമ്പോഴേക്ക് ഇവര്‍ പലയിടങ്ങളിലേക്ക് ഓടിമറയുകയാണ് പതിവ്.

Content Highlights: students clashed at the bus stand in wayanad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented