അപടത്തിൽപ്പെട്ട വിദ്യാർഥി സഞ്ചരിച്ചിരുന്ന ബസ് | Screengrab : News Video
പാലക്കാട്: സ്വകാര്യബസില്‍നിന്ന് തെറിച്ചുവീണ് പന്ത്രണ്ട് വയസുകാരന് പരിക്ക്. പയ്യനെടം എ.യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷാമിലിനാണ് പരിക്കേറ്റത്. മണ്ണാര്‍ക്കാട് കുന്തിപ്പുഴ പാലത്തിലെ വളവ് തിരിയുന്നതിനിടെ വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം.
മുഹമ്മദ് ഷാമിലിന്റെ തലയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാമിലിന്റെ ആരോഗ്യനിലയില്‍, നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിവരം.
വെള്ളിയാഴ്ച രാവിലെയുണ്ടായ അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പിന്നീട് പ്രചരിച്ചതോടെയാണ് അപകടവാര്‍ത്ത പുറത്തെത്തിയത്.
Content Highlights: Student was injured after falling from the bus, Palakkad
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..