• തൊഴുക്കലിനു സമീപം പുളിമൂട്ടിൽവെച്ച് നടന്നുപോകുന്ന പെൺകുട്ടികൾ. ഇവർക്കു മുൻപിലായി പെൺകുട്ടിയെ ആക്രമിച്ചവർ സഞ്ചരിച്ച സ്കൂട്ടർ കാണാം. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന്
നെയ്യാറ്റിൻകര : തൊഴുക്കൽ പുളിമൂട്ടിൽ ട്യൂഷൻ കഴിഞ്ഞ് കൂട്ടുകാരികൾക്കൊപ്പം നടന്നുപോയ പ്ലസ് വൺ വിദ്യാർഥിനിയെ സ്കൂട്ടറിലെത്തിയ സംഘം ആക്രമിച്ചു. ധനുവച്ചപുരത്തെ ഒരു സ്കൂളിൽ പ്ലസ് വണ്ണിന് പഠിക്കുന്ന തൊഴുക്കൽ സ്വദേശിനിയായ പെൺകുട്ടിയെയാണ് വെള്ളിയാഴ്ച രാത്രി 7.45-ന് ആക്രമിച്ചത്. മാലപിടിച്ചുപറിക്കാനുള്ള ശ്രമത്തിനിടെയാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.
പെൺകുട്ടിയും രണ്ട് കൂട്ടുകാരികളുമായി ട്യൂഷൻ കഴിഞ്ഞ് നടന്നുപോകുമ്പോൾ പുളിമൂടുവെച്ചായിരുന്നു സംഭവം. ഇവർക്ക് എതിരേവന്ന സ്കൂട്ടറിലെ പുറകിലിരുന്നയാൾ പെൺകുട്ടിയുടെ കഴുത്തിൽ അടിക്കുകയായിരുന്നു. കഴുത്തിൽക്കിടന്ന മാല പിടിച്ചുപറിക്കാനാണ് അക്രമികൾ ശ്രമിച്ചതെന്നാണ് പെൺകുട്ടിയുടെ അമ്മ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
അടിയേറ്റ പെൺകുട്ടിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊഴുക്കൽ-ചെമ്പരത്തിവിള റോഡിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ സ്കൂട്ടറിലെത്തിയവരുടെ ചിത്രങ്ങൾ പതിഞ്ഞിട്ടുണ്ട്. സംഭവത്തെത്തുടർന്ന് നെയ്യാറ്റിൻകര പോലീസ് സ്ഥലത്തെത്തി സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു.
സ്ഥിരമായി മാലപിടിച്ചുപറിക്കുന്ന സംഘങ്ങളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മറ്റെന്തെങ്കിലും കാരണത്താൽ പെൺകുട്ടിയെ ആക്രമിച്ചതാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. നെയ്യാറ്റിൻകര പോലീസ് കേസെടുത്തു.
Content Highlights: student was attacked by a group on scooter
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..