കണ്ണൂർ സർവകലാശാലയിലെ പ്രൈവറ്റ് രജിസ്ട്രഷൻ നിഷേധത്തിനെതിരേ പാരലൽ കോളേജ് അസോസിയേഷൻ സർവകലാശാല ആസ്ഥാനത്ത് നടത്തിയ വിദ്യാർഥി-അധ്യാപക മാർച്ച് ജില്ലാ പഞ്ചായത്ത് മുൻ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ.പി. ജയപാലൻ ഉദ്ഘാടനം ചെയ്യുന്നു
കണ്ണൂര്‍: പ്രൈവറ്റ് രജിസ്ട്രേഷന് നിഷേധത്തിനെതിരേ പാരലല്‍ കോളേജ് അസോസിയേഷന് താവക്കര സര്‍വകലാശാല ആസ്ഥാനത്ത് വിദ്യാര്‍ഥി-അധ്യാപക മാര്‍ച്ച് നടത്തി. പ്രൈവറ്റ് രജിസ്ട്രേഷന് പുനഃസ്ഥാപിക്കണമെന്നും സമാന്തര കോളേജുകളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും മാര്‍ച്ചില്‍ ആവശ്യപ്പെട്ടു. സംസ്ഥാന വ്യാപകമായി പാരലല്‍ കോളേജുകള്‍ അടച്ചുപൂട്ടിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് മുന്‍ വിദ്യാഭ്യാസ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.പി. ജയപാലന് ഉദ്ഘാടനം ചെയ്തു. അസോസിയേഷന് ജില്ലാ പ്രസിഡന്റ് കെ.എന്‍. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു.
എ. പ്രഭാകരന്, സി. അനില്‍ കുമാര്‍, ടി.കെ. രാജീവന്, രാജേഷ് പാലങ്ങാട്ട്, യു. നാരായണന്, കെ. പ്രകാശന്, റെനി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
ചര്‍ച്ച പരാജയം; വീണ്ടും കോടതിയിലേക്ക്
സമാന്തര കോളേജ് വിഷയത്തില്‍ വൈസ് ചാന്‍സലറുടെ അധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ചര്‍ച്ചയില്‍ സര്‍വകലാശാല രജിസ്ട്രാര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, അസോസിയേഷനെ പ്രതിനിധാനംചെയ്ത് കെ.പി. ജയപാലന്, കെ.എന്‍. രാധാകൃഷ്ണന്, ടി.കെ. രാജീവന് എന്നിവര്‍ പങ്കെടുത്തു. കോഴ്സ് നടത്തിപ്പുമായി ബന്ധപ്പെട്ട് കോടതിയില്‍ വീണ്ടും കേസ് ഫയല്‍ ചെയ്തെന്ന് കെ.എന്‍. രാധാകൃഷ്ണന് അറിയിച്ചു.
പ്രതിഷേധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഒന്‍പതിന് ഒരുലക്ഷം വിദ്യാര്‍ഥികള്‍ ഒപ്പുവെച്ച ഭീമഹര്‍ജി ഗവര്‍ണര്‍, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവര്‍ക്ക് സമര്‍പ്പിക്കും. ശേഷം കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ പ്രധാന നഗരങ്ങളില്‍ ബഹുജനക്കൂട്ടായ്മയും സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Content Highlights: ban of private registration, march to paralel college asociation university
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..