മുക്കം: കോഴിക്കോട് ചാത്തമംഗലം എന്‍.ഐ.ടിയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഒന്നാം വര്‍ഷ ബി.ടെക് പ്രൊഡക്ഷന്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ആന്ധ്ര സ്വദേശി ഗൊല്ല രാമകൃഷ്ണപ്രസാദ് (17) ആണ് മരിച്ചത്.

ഹോസ്റ്റല്‍ മുറിയിലെ ജനലിലാണ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ഏഴരയ്ക്ക് ശേഷമാണ് സംഭവം.

ഏഴര വരെ മുറിയില്‍ ഇയാളോടൊപ്പം മറ്റു വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. ഈ മാസം 27നാണ് ഗൊല്ല രാമകൃഷ്ണപ്രസാദ് എന്‍.ഐ.ടിയില്‍ പ്രവേശനം നേടിയത്. വെള്ളിയാഴ്ച ക്ലാസില്‍ പോയിരുന്നു. 

ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. റാഗിങ് മൂലമെന്ന് സംശം ഉയര്‍ന്നതിനാല്‍ പോലീസ് ഇക്കാര്യം അന്വേഷിച്ചുവരുകയാണ്‌