പ്രതീകാത്മകചിത്രം
ഓച്ചിറ: പോലീസിനെതിരേ ആത്മഹത്യാകുറിപ്പ് എഴുതിവെച്ചതിനുശേഷം വിഷക്കായ കഴിച്ച് പ്ലസ് വൺ വിദ്യാർഥി ആത്മഹത്യയ്ക്കു ശ്രമിച്ചു. വ്യാഴാഴ്ച വൈകീട്ട് നാലോടെ ഒാച്ചിറയ്ക്കടുത്താണ് സംഭവം. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥി അപകടനില തരണംചെയ്തു. ആത്മഹത്യാകുറിപ്പ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതിനുശേഷമാണ് വിദ്യാർഥി വിഷക്കായ കഴിച്ചത്. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട സുഹൃത്തുക്കൾ ഉടൻതന്നെ വീട്ടിലെത്തി വിദ്യാർഥിയെ ആശുപത്രിയിൽ എത്തിച്ചു. കഴിഞ്ഞ 23-ന് സ്കൂളിലെ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ബൈക്കുകളിലെത്തിയ 20 അംഗസംഘം ഈ വിദ്യാർഥി അടക്കമുള്ളവരെ മർദിച്ചു. ഇതുമായി ബന്ധപ്പെട്ട് ഓച്ചിറ പോലീസ് കേസെടുത്തിരുന്നു.
കേസിന്റെ കാര്യങ്ങൾ സംസാരിക്കാനായി ഇരുവിഭാഗക്കാരെയും സ്റ്റേഷനിൽ വിളിപ്പിച്ചപ്പോൾ വിദ്യാർഥിയെ പോലീസ് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ഇതിൽ മനംനൊന്താണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നു പറയുന്നു. അതേസമയം വിദ്യാർഥിയെ ഭീഷണിപ്പെടുത്തിയില്ലെന്നും ഇരുവിഭാഗക്കാരെയും ഉപദേശിക്കുകമാത്രമാണ് ചെയ്തതെന്നും പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: student, suicide attempt
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..