തിരുവനന്തപുരം: അമ്പൂരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ആദിവാസി വിദ്യാര്‍ഥി മരിച്ചു. ഏഴാം ക്ലാസ് വിദ്യാര്‍ഥി ഷിജുവാണ് മരിച്ചത്. ആന ഷിജുവിനെ ചുഴറ്റി എറിയുകയായിരുന്നു. ഉച്ചയോടെയാണ് ഷിജുവും മൂന്ന് സുഹൃത്തുക്കളും പച്ചമരുന്നും വിറകും ശേഖരിക്കാന്‍ വനത്തിലേക്ക് പോയത്.
ഈ സമയത്താണ് ആനയുടെ ആക്രമണമുണ്ടായത്. മുന്നില്‍പ്പെട്ട ഷിജുവിനെ ആന തുമ്പിക്കയ്യില്‍ ചുഴറ്റി എറിയുകായിരുന്നു. നിലത്തുവീണപ്പോള്‍ തന്നെ ഷിജുവിന്റെ ബോധം പോയിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും സുഹൃത്തുക്കളും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ആനയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടോടുന്നതിനിടെ ഷിജുവിന്റെ സുഹൃത്തുക്കളായ പേരക്കല്‍ സെറ്റില്‍മെന്റിലെ ശ്രീജിത്ത്, അലന്‍ എന്നിവര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. കാട്ടാനയുടെ ആക്രമണ ഭീതി നിലനില്‍ക്കുന്ന പ്രദേശമാണ് സെറ്റില്‍മെന്റ് കോളനി. വിഷയത്തെ കുറിച്ച് ആദിവാസികള്‍ പലതവണ പരാതിപ്പെട്ടിട്ടും ഫലമൊന്നും ഉണ്ടായിട്ടില്ല.
content highlights: student killed in wild elephant attack in amboori thiruvananthapuram
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..