അഭിനാഷ് ഛേത്രി
അമ്പലപ്പുഴ: പശ്ചിമബംഗാളില്‍നിന്നു പഠനത്തിനായി മലയാളനാട്ടിലെത്തിയ അഭിനാഷ് ഛേത്രിക്ക് പ്ലസ്ടു പരീക്ഷയില്‍ മിന്നുംവിജയം.അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ബയോളജി സയന്‍സ് പഠിച്ച അഭിനാഷ് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയാണു വിജയിച്ചത്.
ഡോക്ടറാകാന്‍ ആഗ്രഹിക്കുന്ന ഇദ്ദേഹം നീറ്റ് പരീക്ഷയ്ക്ക് അപേക്ഷ നല്കി പരിശീലനത്തിലാണ്.പശ്ചിമബംഗാളിലെ അലിപ്പുര്‍ സ്വദേശി ഗീതാ ഛേത്രിയുടെ മകനാണ് അഭിനാഷ്. സഹോദരി പൂജാ ഛേത്രിയെ ഫോര്‍ട്ട് കൊച്ചിയില്‍ ഹോട്ടല്‍ നടത്തുന്ന അമ്പലപ്പുഴ കോമന മനുഭവനില്‍ ശരത് അശോകാണ് വിവാഹം ചെയ്തത്.
ശരത്താണ് അഭിനാഷിനെ പഠനത്തിനായി ആറുവര്ഷംമുന്പ് അമ്പലപ്പുഴയിലെത്തിച്ചത്. ആദ്യം അമ്പലപ്പുഴ മരിയാ മോണ്ടിസറി സ്കൂളിലായിരുന്നു പഠനം.
പിന്നീട്, അമ്പലപ്പുഴ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെത്തിയ അഭിനാഷ് പത്താംക്ലാസിലും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ഹയര്‍ സെക്കന്‍ഡറിക്കാണ് കുഞ്ചുപിള്ള സ്കൂളിലെത്തിയത്. അഭിനാഷിനു മലയാളവും നന്നായി വഴങ്ങും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..