പ്രതീകാത്മകചിത്രം | Mathrubhumi illustration
കോഴിക്കോട്: നാദാപുരം പാറക്കടവ് ഉമ്മത്തൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു. പാറക്കടവ് ഉമ്മത്തൂര്‍ കൊയിലോത്ത് മൊയ്തുവിന്റ മകന് മുഹമദ് (13) ആണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട സുഹൃത്ത് താഴെകണ്ടത്തില്‍ മിസ്ഹബിനെ (13) കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്.
ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെ ഉമ്മത്തൂര്‍ സ്ക്കുളിന് സമീപത്തെ പുഴക്കടവില്‍ കുളിക്കാനിറങ്ങിയ ആറ് വിദ്യാര്‍ഥികളില്‍ രണ്ട് പേര് ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു. നീന്തി കരയ്ക്കെത്തിയവര്‍ അറിയിച്ചതിനെ തുടര്‍ന്ന് സമീപത്തെ നാട്ടുകാരാണ് മുഹമ്മദിനെ കരയ്ക്കെത്തിച്ച് വടകര ഗവ: ആശുപത്രിയിലേക്ക് മാറ്റിയത്. ഏഴ് മണിയോടെയാണ് മുഹമ്മദ് മരിച്ചത്.
ചേലക്കാട് അഗ്നിശമനസേന പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.
Content Highlights: student drowned in kozhikode
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..