ശ്രേഷ്ഠ എം. വിജയ്, വിദ്യാർഥികൾക്കിടയിലേക്ക് പാഞ്ഞുകയറിയ കാർ
തിരുവനന്തപുരം: കല്ലമ്പലം വെയിലൂരില്‍ ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേയ്ക്ക് കാര്‍ പാഞ്ഞുകയറി വിദ്യാര്‍ഥിനി മരിച്ചു. കെ.ടി.സി.ടി. ആർട്സ് കോളേജ് എം.എ. (ഇംഗ്ലീഷ്) വിദ്യാർത്ഥിനി ആറ്റിങ്ങൽ സ്വദേശി ശ്രേഷ്ഠ എം. വിജയ് ആണ് മരിച്ചത്. മറ്റൊരു വിദ്യാർത്ഥിനി ആൽഫിയയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ 16 വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. ആതിര പി. ഗായത്രി, ആമിന, അൽഫിയ, സുമിന, നിതിൻ, നിഹാൽ, സൂര്യ, ഫഹദ്, അരുണിമ, ഫൈസ്, ആസിയ, ആദിത്, ഗംഗ, വീണ തുടങ്ങിയ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചാത്തൻപറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് 3.15- ഓടെയായിരുന്നു സംഭവം. കല്ലമ്പലം പോലീസ് സ്റ്റേഷന് മുന്നില്‍ ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേയ്ക്ക് കൊല്ലം ഭാഗത്തുനിന്ന് വന്ന കാര്‍ നിയന്ത്രണം തെറ്റി ഇടിച്ചുകയറുകയായിരുന്നു. വാഹനത്തിന്റെ ഉടമയെയും ഡ്രൈവറെയും കല്ലമ്പലം പോലീസ് കസ്റ്റഡിയിലെടുത്തു.
Content Highlights: Student dies after being run over by car; Many people were injured
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..