'അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലിട്ടാണ് പരീക്ഷ എഴുതിയത്; പോകുമ്പോള്‍ ഇടാനും സമ്മതിച്ചില്ല'


അടിവസ്ത്രം ധരിക്കേണ്ടെന്നും കൈയില്‍ ചുരുട്ടിക്കൊണ്ടുപോകാനും അവിടെനിന്നവര്‍ പറഞ്ഞു. ഇതുകേട്ടപ്പോള്‍ വളരെ സങ്കടമായെന്നും വിദ്യാര്‍ഥിനി പറഞ്ഞു.

ദുരനുഭവം നേരിട്ട വിദ്യാർഥിനി, കേളേജിന് പുറത്തുള്ള പോലീസ് സംഘം

കൊല്ലം: നീറ്റ് പരീക്ഷാ സെന്ററില്‍ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവത്തില്‍ പരാതിയുമായി കൂടുതല്‍ പെണ്‍കുട്ടികള്‍. കൊട്ടാരക്കര ഡിവൈഎസ്‌പിക്ക് മൂന്ന് പെണ്‍കുട്ടികള്‍കൂടി ചൊവ്വാഴ്ച പരാതി നല്‍കി. മോശം അനുഭവമാണ് ഉണ്ടായതെന്നും അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്കിട്ടാണ് പരീക്ഷ എഴുതിയതെന്നും പരീക്ഷ കേന്ദ്രത്തില്‍ ദുരനുഭവം നേരിട്ട വിദ്യാര്‍ഥിനി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

'വളരെ മോശമായ അനുഭവമാണ് ഉണ്ടായത്. സ്‌കൂളിലെത്തിയ ഉടന്‍ സ്‌കാനിങ്ങാണെന്ന് പറഞ്ഞാണ് വിളിപ്പിച്ചത്. പെട്ടെന്ന് സ്‌കാന്‍ ചെയ്ത് വിടുമെന്ന് കരുതി. ഹുക്കുള്ള അടിവസ്ത്രമാണോ ഇട്ടതെന്ന് അവര്‍ ചോദിച്ചു. ആണെന്ന് പറഞ്ഞതോടെ അങ്ങോട്ടേക്ക് കയറി നില്‍ക്കാന്‍ പറഞ്ഞു. എന്താണ് സംഭവമെന്ന് പോലും മനസിലായില്ല. പല കുട്ടികളും മുറിയിലേക്ക് കയറുന്നതായി കണ്ടു. അതിനകത്ത് കയറി അടിവസ്ത്രം മാറണമെന്ന് പുറത്തുനിന്നവര്‍ പറഞ്ഞു. അടിവസ്ത്രം സൂക്ഷിക്കാന്‍ മുറിയില്‍ സ്ഥലമുണ്ടാകുമെന്ന് കരുതി. എന്നാല്‍ അതിനകത്ത് ഒരു മേശമാണ് മാത്രമാണ് ഉണ്ടായിരുന്നത്. എല്ലാവരുടെ അടിവസ്ത്രവും അതില്‍ കൂട്ടിയിട്ടിരിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോള്‍ അഴിപ്പിച്ചുവച്ച അടിവസ്ത്രം കിട്ടുമോ എന്നുപോലും സംശയിച്ചു' - വിദ്യാര്‍ഥിനി പറഞ്ഞു.

പരീക്ഷ കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ അടിവസ്ത്രം സൂക്ഷിച്ച മുറിക്ക് പുറത്ത് വലിയ തിരക്കായിരുന്നു. ഭാഗ്യംകൊണ്ടാണ് തിരക്കിനിടയില്‍ നിന്ന് അടിവസ്ത്രം കിട്ടിയത്. ചില കുട്ടികള്‍ അവിടെ കരയുന്നുണ്ടായിരുന്നു. എല്ലാവരുംകൂടി മുറിയിലേക്ക് ഇടിച്ചുകയറിയതോടെ അടിവസ്ത്രം ധരിക്കേണ്ടെന്നും കൈയില്‍ ചുരുട്ടിക്കൊണ്ട് പോകാമെന്നും അവിടെനിന്നവര്‍ പറഞ്ഞു. ഇതുകേട്ടപ്പോള്‍ വളരെ സങ്കടമായെന്നും വിദ്യാര്‍ഥിനി പറഞ്ഞു. ഷാള്‍ ഇല്ലാത്തതിനാല്‍ അടിവസ്ത്രം അഴിച്ചതോടെ മുടി മുന്നിലിട്ട് മറച്ചാണ് പരീക്ഷ എഴുതിയതെന്നും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ച് ഇരുന്നത് വല്ലാത്ത അവസ്ഥയായിരുന്നുവെന്നും വിദ്യാര്‍ഥിനി പറഞ്ഞു.

കൊല്ലം ആയൂരിലെ പരീക്ഷാകേന്ദ്രത്തില്‍ വച്ചാണ് കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ക്ക് ദുരനുഭവമുണ്ടായത്. ശൂരനാട് സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പരീക്ഷാനടത്തിപ്പ് ചുമതലയുള്ള ഏജന്‍സി ജീവനക്കാര്‍ക്കെതിരേ സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കഴിഞ്ഞ ദിവസം ചടയമംഗലം പോലീസ് കേസെടുത്തിരുന്നു. പരാതിയില്‍ കേരള സംസ്ഥാന യുവജന കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. ജില്ലാ പോലീസ് മേധാവിയോടും കോളേജ് അധികൃതരോടും സമഗ്രമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ, സംഭവത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി. വിദ്യാഭ്യാസ അഡീഷണല്‍ സെക്രട്ടറിയോട് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം ക്രിമിനല്‍ കുറ്റമാണെന്നും ശക്തമായ നടപടി വേണമെന്നും വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും എന്‍കെ പ്രേമചന്ദ്രന്‍ എംപിയും പറഞ്ഞു.

Content Highlights: student comments in neet exam undressing controversy

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented