തെങ്ങിൽ കുടുങ്ങിയ ജയനെ താഴെയിറക്കാനുള്ള ശ്രമം
അടിമാലി: തെങ്ങുകയറ്റ യന്ത്രം ഉപയോഗിച്ച് തേങ്ങയിടാൻ കയറിയ തൊഴിലാളി യന്ത്രത്തിൽ കാൽ കുരുങ്ങി തലകീഴായി തൂങ്ങിക്കിടന്നു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാസേനയെത്തി താഴെ എത്തിച്ചു.വെള്ളത്തൂവലിലെ ചെത്തുതൊഴിലാളിയായ ജയനാണ് യന്ത്രം ഉപയോഗിച്ച് തെങ്ങിൽ കയറിയത്. ഞായറാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം.
തെങ്ങിൽനിന്ന് ഇറങ്ങവേ, യന്ത്രത്തിൽ കാൽ കുരുങ്ങുകയായിരുന്നു. ഇത് ഊരുന്നതിനിടെ പിടിവിട്ട് തലകീഴായി തൂങ്ങിപ്പോയി. എഴുപത് അടിയിലേറെ ഉയരമുള്ള തെങ്ങാണ്. ജയനെ താഴെയിറക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
അടിമാലിയിലെ അഗ്നിരക്ഷാസേനയുടെ സഹായം തേടി. അവർ വലിയ ഏണി ഉപയോഗിച്ചും, തെങ്ങിൽ കമ്പുകൾ വെച്ചുകെട്ടിയും കയറി വലയിലാക്കി താഴെയിറക്കുകയായിരുന്നു. രണ്ടുമണിക്കൂറോളം ശ്രമിച്ചാണ് ജയനെ താഴെയിറക്കിയത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്റ്റേഷൻ ഫയർ ഓഫീസർ പ്രഗോഷിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ സീനിയർ ഫയർ ഓഫീസർ അഭിഷേക്, ഫയർമാൻമാരായ കെ.ടി.രാഹുൽ, ജെയിംസ്, സനീഷ്, രാഗേഷ്, ജിനു എന്നിവർചേർന്നാണ് ജയനെ താഴെയിറക്കിയത്.
Content Highlights: stuck in a coconut tree for two and a half hours; Finally saved
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..