കൊച്ചി: ആലുവ എടത്തലയില്‍ വീശിയടച്ച് അതിശക്തമായ കാറ്റില്‍ വന്‍ നാശം. രാവിലെ എട്ടു മണിയോടെ വീശിയ ചുഴലിക്കാറ്റ് ഒരു മിനിറ്റില്‍ താഴെ സമയമാണ് നീണ്ടുനിന്നത്.

മലേപ്പിള്ളി ഭാഗത്ത് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഏതാനും വാഹനങ്ങള്‍ തലകീഴായി മറിഞ്ഞു.

നിരവധി മരങ്ങളും പോസ്റ്റുകളും ഒടിഞ്ഞു വീണു. ഈ ഭാഗത്തെ കേബിള്‍ കണക്ഷനുകളും വൈദ്യുതിയും നിശ്ചലമായിരിക്കുകയാണ്.