തൃശ്ശൂര്‍: കുന്ദംകുളം മേഖലയില്‍ അപ്രതീക്ഷിതമായുണ്ടായ ചുഴലിക്കാറ്റില്‍ വന്‍നാശനഷ്ടം. ചുഴലിക്കാറ്റില്‍ രണ്ട് പള്ളികളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു വീണു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 

പുരാതനമായ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയുടേയും ഹോളി ക്രോസ്സ് പള്ളിയുടേയും മേല്‍ക്കൂരകളാണ് ശക്തമായ കാറ്റില്‍ തകര്‍ന്ന് വീണത്. 

arthat pally

സെന്റ് മേരീസ് പള്ളിയില്‍ പൊതുയോഗം നടക്കുന്നതിനിടെ മേല്‍ക്കൂര തകര്‍ന്ന് വീണതിനെ തുടര്‍ന്ന് 15  പേര്‍ക്ക് പരിക്കേറ്റു. 

മേല്‍ക്കൂരയിലെ ഓടുകള്‍ തലയില്‍ പതിച്ചാണ് ആളുകള്‍ക്ക് പരിക്ക് പറ്റിയത്. സാരമായി പരിക്കേറ്റവരെ കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  

കുന്ദംകുളം സെന്റ് തോമസ് എല്‍പി സ്‌കൂളിന്റെ മേല്‍ക്കൂര ചുഴലിക്കാറ്റില്‍ തകര്‍ന്നു. പള്ളിപരിസരത്തും റോഡുകളിലും പാര്‍ക്ക് ചെയ്ത നിരവധി വാഹനങ്ങള്‍ക്ക് മരം വീണ് കേടുപാടുകള്‍ സംഭവിച്ചു.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചിറ്റനൂര്‍, കാവിലക്കാട്, ആര്‍സാറ്റ് മേഖലകളില്‍ വ്യാപകമായി മരങ്ങള്‍ കടപുഴകി വീണിട്ടുണ്ട്. ചിലയിടത്ത് വീടുകള്‍ക്ക് മേലെയാണ് മരങ്ങള്‍ പതിച്ചത്. 

വ്യാപകമായി മരങ്ങള്‍ വീണതിനെ തുടര്‍ന്ന് പ്രദേശത്തേക്കുള്ള വൈദ്യുതവിതരണം നിര്‍ത്തിവച്ചു. റോഡില്‍ വീണ മരങ്ങള്‍ നീക്കി വൈദ്യുതിയും ഗതാഗതവും പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് പോലീസും ഫയര്‍ഫോഴ്‌സും കെഎസ്ഇബി ജീവനക്കാരും. 

ചുഴലിക്കാറ്റിനെതുടര്‍ന്ന് തൃശ്ശൂര്‍-ഗുരുവായൂര്‍ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. 

കുന്ദംകുളത്തെ തകര്‍ത്ത ചുഴലിക്കാറ്റ് ചിത്രങ്ങളിലൂടെ

arthatt chruch

KUNNAMKULAM

KUNNAMKULAM