Screengrab | Mathrubhumi news
കോഴിക്കോട്: മുജാഹിദ്, ജമാഅത്തെ ഇസ്ലാമി ആശയങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തരുതെന്ന കര്‍ശന നിര്‍ദേശവുമായി സമസ്ത. ഇന്ത്യന്‍ സാഹചര്യം മനസ്സിലാക്കിയുള്ള പ്രബോധനരീതി പരിശീലിപ്പിക്കണമെന്നും സ്ഥാപനങ്ങള്‍ സമസ്തക്ക് വിധേയമായി പ്രവര്‍ത്തിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. കോളേജുകളുടെ കോഡിനേഷന്‍ സംവിധാനമയായ സി.ഐ.സിയുമായുണ്ടായ തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് സമസ്തയുടെ പുതിയ നീക്കം.
മുജാഹിദ്, ജമാഅത്തെ ഇസ്ലാമി ആശയങ്ങളുള്ളവരെയും യുക്തിവാദികളെയും അധ്യാപകരായി നിയമിക്കരുത്. വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്ന വായനശാലയില്‍ സുന്നി ആശയങ്ങളുള്ള പുസ്തകങ്ങള്‍ മാത്രമേ പാടുള്ളൂ. കോളജ് മാഗസിനുകളിലെ ലേഖനങ്ങള്‍ക്കും നിര്‍ദേശം ബാധകമാണ്. സര്‍ക്കാര്‍ സിലബസിന്റെ ഭാഗമായി മുജാഹിദ് ആശയങ്ങള്‍ പഠിപ്പിക്കേണ്ടി വരികയാണെങ്കില്‍ അത് തിരുത്താന്‍ പ്രത്യേക ക്ലാസ് നല്‍കണം. ഇങ്ങിനെ പോകുന്നു കോളജ് മാനേജ്മെന്റുകള്‍ക്ക് നല്കിയ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍.
ഇന്ത്യന്‍ സാഹചര്യം മനസ്സിലാക്കിയും രാജ്യത്തെ നിയമങ്ങള്‍ക്ക് വിധേയമായും ഇസ്ലാമിക പ്രവര്‍ത്തനം നടത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കണം. സ്ഥാപനങ്ങളില്‍ തര്‍ക്കങ്ങളുണ്ടാവുമ്പോള്‍ സമസ്തയായിരിക്കും അന്തിമവാക്കെന്നും സര്‍ക്കുലറില്‍ പറയുന്നു. സി.ഐ.സി ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസി അദൃശ്ശേരി സ്ഥാപനങ്ങളില്‍ മുജാഹിദ്, ജമാഅത്തെ ഇസ്ലാമി ആശയങ്ങള്‍ പഠിപ്പിക്കുന്നുണ്ടെന്നായിരുന്നു സമസ്തയുടെ പ്രധാന പരാതി. ഹക്കീം ഫൈസിയെ പിന്നീട് പുറത്താക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കര്‍ശന നിര്‍ദേശവുമായി സമസ്ത രംഗത്തെത്തിയത്.
Content Highlights: Strict guidelines for colleges-samastha
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..