കോഴിക്കോട് ബീച്ചിലെ പെട്ടിക്കടകള്‍ വീണ്ടും തുറക്കുന്നു; പരിശോധന ശക്തമാക്കുമെന്ന് മേയര്‍ 


സ്വന്തം ലേഖകന്‍

ബീന ഫിലിപ്പ് | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: ബീച്ചിലെ പെട്ടിക്കടയില്‍ നിന്ന് അബദ്ധത്തില്‍ വിനാഗിരി ലായനി കുടിച്ച് കുട്ടികള്‍ക്ക് പൊള്ളലേറ്റത്തിനെ തുടര്‍ന്ന് കോര്‍പറേഷന്‍ അടപ്പിച്ച പെട്ടിക്കടകള്‍ വീണ്ടും തുറക്കുന്നു. ഭക്ഷണത്തില്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ വിവരങ്ങളും അതിന്റെ അളവും മറ്റ് വിവരങ്ങളും പ്രത്യേകം രേഖപ്പെടുത്തിയ ബോര്‍ഡ് കടയില്‍ തൂക്കിയിടുന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ കോര്‍പ്പറേഷന്‍ കച്ചവടക്കാര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് മേയര്‍ ബീന ഫിലിപ്പ് മാതൃഭൂമി ഡോട് കോമിനോട് പറഞ്ഞു.

കടകള്‍ തുറക്കുന്നതിന് മുന്നോടിയായി കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥും പെട്ടിക്കടകളിലെ തൊഴിലാളികള്‍ക്ക് പ്രത്യേക ക്ലാസുകള്‍ നല്‍കി. പരിശോധനയും ശക്തമാക്കും. കച്ചവടക്കാരൊക്കെ സാധാരണക്കാരാണ്. അവരെ ബുദ്ധിമുട്ടാക്കാന്‍ ഉദ്ദേശ്യമില്ല. പറ്റുമെങ്കില്‍ തിങ്കളാഴ്ച തന്നെ കടകള്‍ തുറക്കാന്‍ അനുവദിക്കുന്ന കാര്യം പരിശോധിക്കുമെന്നും മേയര്‍ പറഞ്ഞു. ഭക്ഷണം ഉപ്പുപിടിക്കാന്‍ ഉപയോഗിക്കുന്ന ലായനി കച്ചവടക്കാര്‍ മൊത്തവിലയ്ക്കാണ് വാങ്ങുന്നത്. ഇത് ഇനിമുതല്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രത്യേകം പരിശോധിക്കും.

കോഴിക്കോടുനിന്ന് നല്ല ഭക്ഷണം കഴിക്കാനും ബീച്ച് ആസ്വദിക്കാനുമാണ് ആളുകള്‍ എത്തുന്നത്. ഉപ്പിലിട്ടതൊക്കെ കോഴിക്കോടിന്റെ സൗന്ദര്യത്തിന്റെ ഭാഗം കൂടിയാണ്. അപ്പോള്‍ നല്ല ഭക്ഷണം ഉറപ്പാക്കാന്‍ നമുക്ക് കഴിയണം. അതിന് കച്ചവടക്കാരും പൂര്‍ണമായും പിന്തുണക്കുന്നുണ്ടെന്നും ബോധവല്‍ക്കരണമടക്കമുള്ള കാര്യങ്ങളില്‍ കച്ചവടക്കാരെല്ലാം പങ്കെടുക്കുന്നുണ്ടെന്നും മേയര്‍ പറഞ്ഞു. കഴിഞ്ഞ 15 ന് ആയിരുന്നു വരക്കല്‍ ബീച്ച് ഭാഗത്തുനിന്ന് ഉപ്പിലിട്ടത് കഴിച്ചതിന് ശേഷം അവിടെ സൂക്ഷിച്ച വെള്ളം കുടിച്ച കാസര്‍കോട് സ്വദേശികളായ രണ്ട് വിദ്യാര്‍ഥികള്‍ക്ക് പൊള്ളലേറ്റത്.

പഠനയാത്രക്ക് കോഴിക്കോട്ടെത്തിയ കാസര്‍കോട് തൃക്കരിപ്പൂര്‍ ആയട്ടി സ്വദേശികളായ മുഹമ്മദ് (14), സാബിദ് (14) എന്നിവര്‍ക്കായിരുന്നു പരിക്കേറ്റത്. ഉപ്പിലിട്ടതു കഴിച്ച് എരിവു തോന്നിയപ്പോള്‍ അടുത്തുകണ്ട കുപ്പിയില്‍ വെള്ളമാണെന്നു കരുതി കുടിക്കുകയായിരുന്നു. കുടിച്ച കുട്ടി പെട്ടെന്ന് തുപ്പിയപ്പോള്‍ സുഹൃത്തിന്റെ പുറത്തു തെറിച്ചു. ആ കുട്ടിയുടെ പുറത്തും കാര്യമായി പൊള്ളലേറ്റു. ഇവര്‍ ചികിത്സയിലുമായിരുന്നു.

തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കുട്ടികള്‍ കുടിച്ചത് വിനാഗിരിയാണെന്നും ആസിഡല്ലെന്നും കണ്ടെത്തിയിരുന്നു. പക്ഷെ കൂടുതല്‍ പരിശോധനയ്ക്കും കച്ചവടക്കാര്‍ക്ക് ബോധവല്‍ക്കരണം നല്‍കാനുമായി പെട്ടിക്കടകള്‍ താല്‍ക്കാലികമായി അടച്ചിടുകുയും ചെയ്തു. ഇതാണ് വീണ്ടും തുറക്കുന്നത്.

Content Highlights: Street vendor shops in Kozhikode beach to be reopen soon


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented