വിളക്കുകാലുകൾ സ്ഥാപിച്ച് പരിപാലിക്കാൻ നൽകിയ കരാർ; കോഴിക്കോട് കോർപ്പറേഷന് നഷ്ടം ലക്ഷങ്ങളെന്ന് പരാതി


കോർപ്പറേഷൻ ഭരണ സമിതിയ്ക്കും പാർട്ടി ജില്ലാ കമ്മറ്റിയ്ക്കും വേണ്ടപ്പെട്ട കമ്പനിയായതിനാൽ നാളിതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് പ്രതിപക്ഷ കൗൺസിലർമാരുടെ ആരോപണം.

പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി

കോഴിക്കോട്: കോഴിക്കോട് ന​ഗരത്തിൽ വിളക്കുകാലുകൾ സ്ഥാപിച്ച് പരിപാലിക്കാൻ നൽകിയ കരാറിൽ കോഴിക്കോട് കോർപ്പറേഷന് ലക്ഷങ്ങളുടെ നഷ്ടം. കോഴിക്കോട് ബീച്ച് റോഡ്, മാവൂർ റോഡ്, മെഡിക്കൽ കോളേജ് റോഡ് തുടങ്ങി ന​ഗരത്തിലെ ആറ് പ്രധാന റോഡുകളിൽ വിളക്കുകാലുകൾ സ്ഥാപിക്കാൻ കോർപ്പറേഷൻ നൽകിയ കരാറിൽ 80 ലക്ഷം രൂപ കോർപ്പറേഷന് നഷ്ടമുണ്ടായിട്ടുണ്ടെന്നും കോർപ്പറേഷൻ ഭരണ സമിതിയ്ക്കും പാർട്ടി ജില്ലാ കമ്മറ്റിയ്ക്കും വേണ്ടപ്പെട്ട കമ്പനിയായതിനാൽ നാളിതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് പ്രതിപക്ഷ കൗൺസിലർമാരുടെ ആരോപണം.

251 വിളക്കുകാലുകൾ സ്ഥാപിച്ച് പരിപാലിക്കാനാണ് ഒരു സ്വകാര്യ കമ്പനിയ്ക്ക് കോഴിക്കോട് കോർപ്പറേഷൻ കരാർ നൽകിയത്. കമ്പനിയ്ക്ക് വിളക്കുകാലുകളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കാമെന്നും വിളക്കൊന്നിന് 34,000 രൂപ വാർഷി​ക ഫീസായി അടയ്ക്കണമെന്ന ധാരണയിലാണ് കമ്പനിയ്ക്ക് കരാർ നൽകിയതെന്നും കോർപ്പറേഷനിലെ പ്രതിപക്ഷ കൗൺസിലർമാർ പറയുന്നു.

കമ്പനി 2016 മുതൽ വിളക്ക് കാലുവെച്ച് പരസ്യബോർഡുകൾ സ്ഥാപിച്ചിട്ടും ഇതുവരെ കോർപ്പറേഷന് നൽകേണ്ട തുക നൽകിയിട്ടില്ലെന്നാണ് ആരോപണം. കരാർ ഉണ്ടാക്കിയത് പരസ്യക്കമ്പനിയെ സഹായിക്കുന്ന രീതിയിലാണെന്നും ആരോപണമുണ്ട്. കരാറിലെ പതിനാറമാത്തെ ക്ലോസ് പ്രകാരം കമ്പനി എല്ലാ ലൈസൻസും സ്വന്തമാക്കിയ ശേഷമേ കരാർ കാലാവധി തുടങ്ങൂ, ഇതുപ്രകാരം 2020 മുതലാണ് കരാർ കാലാവധി തുടങ്ങിയത്. എന്നാൽ 2018 മുതൽ തന്നെ വിളക്കുകാലുകളിൽ പരസ്യം വെച്ച് കമ്പനി വരുമാനം ഉണ്ടാക്കിത്തുടങ്ങിയിട്ടുണ്ടെന്നും കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത പറയുന്നു. ഇത് 2016 മുതലുള്ള നാല് വർഷം കോർപ്പറേഷന് വരുമാന നഷ്ടം ഉണ്ടാക്കി, 2020 മുതലുള്ള കരാർ തുകയും കമ്പനി ഇതുവരെ അടച്ചിട്ടില്ലെന്നും കെ.സി. ശോഭിത പറഞ്ഞു. 6 വർഷത്തെ ലൈസൻസ് ഫീസ്, ഡെപ്പോസിറ്റ്, 12 ശതമാനം പിഴയും ജി.എസ്.ടിയും അടക്കം 80 ലക്ഷത്തോളം രൂപയാണ് കരാർ കമ്പനിയിൽ നിന്ന് കിട്ടാനുള്ളത്.

ടെൻഡർ വിളിച്ചപ്പോൾ ഏറ്റവും കുറഞ്ഞ കാലാവധി ഈ കമ്പനിയാണു ക്വോട്ട് ചെയ്തത് എന്നതിലാണ് കരാർ നൽകിയത്. എന്നാൽ കരാർ കാലാവധി കഴിഞ്ഞിട്ടും വരുമാനമില്ലാതായിട്ടും റവന്യൂ റിക്കവറി അടക്കുള്ള നടപടികൾ എടുക്കാൻ കോർപ്പറേഷൻ തയാറായിട്ടില്ലെന്നും പ്രതിപക്ഷം പറയുന്നു. ബസ് ഷെൽട്ടറുകളും എസ്കലേറ്ററും സ്വന്തക്കാർക്ക് വിട്ടുനൽകി നഷ്ടമുണ്ടാക്കിയ അതേ നിലപാടാണ് വിളക്കുകാലുകളുടെ കാര്യത്തിലും കോർപ്പറേഷൻ ഭരണസമിതി സ്വീകരിച്ചിട്ടുള്ളതെന്നും കോർപ്പറേഷൻ പറഞ്ഞു. ഈ വിഷയം ചൊവ്വാഴ്ച നടക്കുന്ന കോർപ്പറേഷൻ കൗൺസിൽ യോ​ഗത്തിൽ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

സംഭവത്തിൽ ഒരാഴ്ച മുമ്പ് കുടിശ്ശിക തീർക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനിയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നാണ് കോർപ്പറേഷൻ നൽകുന്ന വിശദീകരണം.

Content Highlights: street light corruption in kozhikode corporation - allegations


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented