വര്‍ക്കല: തെരുവ് നായ്ക്കള്‍ വൃദ്ധനെ കടിച്ചു കൊന്ന വര്‍ക്കലയില്‍ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കി. വര്‍ക്കല മുണ്ടലയില്‍ നായ്ക്കളുടെ കടിയേറ്റുമരിച്ച രാഘവന്റെ വീടിനു സമീപത്ത് നിന്നു മാത്രം 90 നായ്ക്കളെയാണ് കൊന്നത്. 

സാമൂഹ്യപ്രവര്‍ത്തകനായ ജോസ് മാവേലിയുടെ നേതൃത്വത്തിലാണ്‌ നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയത്. ചത്ത നായ്ക്കളെ കൂട്ടിയിട്ട സമയത്ത് പോലീസ് സ്ഥലത്തെത്തി നായ്ക്കളെ കൊല്ലുന്നതിന് നേത്യത്വം നല്‍കിയ ജോസ് മാവേലിയെ കസ്റ്റഡിയില്‍ എടുക്കാനുള്ള പോലീസ് നീക്കം നാട്ടുകാര്‍ തടഞ്ഞു. 

സ്ത്രീകള്‍ അടക്കമുള്ളവരുടെ നേത്യത്വത്തത്തിലാണ് പോലീസ് നീക്കം നാട്ടുകാര്‍ തടഞ്ഞത്. എന്നാല്‍ തൊരുവ് നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കേസ് എടുക്കുമെന്ന് പോലീസ് പറഞ്ഞു.