പാല്‍ വാങ്ങാന്‍ പോയ പെണ്‍കുട്ടിക്ക് തെരുവാനായയുടെ ആക്രമണം; കൈകാലുകളിലും കണ്ണിലും പരിക്ക്


പ്രതീകാത്മകചിത്രം| Photo: Mathrubhumi

പത്തനംതിട്ട: പാല്‍ വാങ്ങാന്‍ പോകുന്നതിനിടെ തെരുവുനായയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി. റാന്നി പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ ഹരീഷിന്റെ മകള്‍ അഭിരാമിയെ(12)യാണ് തെരുവുനായ ആക്രമിച്ചത്.

കൈയിലും കാലിലും കണ്ണിലുമായി ഏഴിടത്താണ് കടിയേറ്റത്. ഇടതുകണ്ണിന്റെ പോളയില്‍ കടിയേറ്റെങ്കിലും തെരുവുനായയുടെ പല്ല് അകത്തേക്ക് കയറാതിരുന്നത് രക്ഷയായി. കൈക്കും കാലിനുമുള്ള പരിക്കുകള്‍ക്ക് മരുന്നുവെച്ചിട്ടുണ്ട്. പെണ്‍കുട്ടിക്ക് പ്രതിരോധവാക്‌സിനും നല്‍കി. ഗുരുതരമായി കടിയേറ്റതിനാല്‍ 48 മണിക്കൂര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരും.

കഴിഞ്ഞദിവസമായിരുന്നു സംഭവം. വീട്ടിലേക്ക് പാല്‍ വാങ്ങുന്നതിനായി കാര്‍മല്‍ എന്‍ജിനിയറിങ് കോളേജ് റോഡിലൂടെ നടന്നുപോകുകയായിരുന്നു അഭിരാമി. ഈസമയം പിന്നീലൂടെ ഓടിയെത്തിയ തെരുവുനായ കാലില്‍ കടിക്കുകയായിരുന്നു. കടിയേറ്റ് താഴെ വീണപ്പോള്‍ അഭിരാമിയുടെ കൈയിലും ഇടതുകണ്ണിന്റെ ഭാഗത്തും കടിച്ചു. ഓടിയെത്തിയ നാട്ടുകാര്‍ ബഹളംവെച്ചതോടെ തെരുവുനായ ഓടിമറഞ്ഞു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അമ്മയും അയല്‍വാസികളും ചേര്‍ന്ന് റാന്നി-പെരുനാട് സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തിച്ചെങ്കിലും ഡോക്ടര്‍ എത്തിയിട്ടില്ലായിരുന്നു. ഇതോടെ പെരുനാട് പോലീസിന്റെ സഹായത്തോടെ ഓട്ടോയില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചു. പ്രദേശത്തെ മൂന്ന് കിടാക്കളെയും ഇതേ തെരുവുനായ കടിച്ചു. മുറ്റമടിച്ചുകൊണ്ടിരുന്ന യുവതിയെ കടിക്കാനോടിക്കുകയും ചെയ്തു. തെരുവുനായയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

Content Highlights: dog, attack, girl


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented