കോഴിക്കോട്ട് രണ്ടിടത്ത് തെരുവുനായ ആക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് കടിയേറ്റു


പ്രതീകാത്മക ചിത്രം | ഫോട്ടോ:അഖിൽ ഇ എസ്‌

കോഴിക്കോട്: നാദാപുരത്തും തൂണേരിയിലും തെരുവുനായയുടെ കടിയേറ്റ് നാലും ആറും വയസ്സുള്ള കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. നാദാപുരം പുറമേരിയിലും തൂണേരി വെള്ളൂരിലുമാണ് തെരുവുനായകളുടെ ആക്രമണമുണ്ടായത്.

പുറമേരി കുനിങ്ങാട് റോഡില്‍ വീടിനകത്തുവെച്ചാണ് വീട്ടമ്മയ്ക്കു നേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്. ഉച്ചയ്ക്ക് ഭക്ഷണം പാചകം ചെയ്യുകയായിരുന്ന പുത്തലത്ത് താഴെ കമല (51)യെയാണ് നായ അക്രമിച്ചത്.

ഇതിനു പിന്നാലെ പുറമേരി ടൗണ്‍ പരിസരത്ത് വീടിനകത്ത് കളിക്കുകയായിരുന്ന പടിഞ്ഞാറെ മുതുവാട്ട് രാജേഷിന്റെ മകന്‍ നെഹന്‍ കൃഷ്ണനെ(4)യും തൂണേരി വെള്ളൂരില്‍ മീത്തലെ കാട്ടില്‍ രഞ്ജിത്തിന്റെ മകന്‍ അരുണ്‍ ദേവി(6)നെയും തെരുവുനായ ആക്രമിച്ചു. ഉച്ചയോടെ സമീപത്തെ വിവാഹ വീട്ടിലേക്ക് പോവാനായി വീട്ടില്‍നിന്ന് ഇറങ്ങുന്നതിനിടെ രണ്ട് നായകള്‍ വന്ന് കടിക്കുകയായിരുന്നു.

സാരമായി പരിക്കേറ്റ കുട്ടികളെ നാദാപുരം ഗവ. ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Content Highlights: street dog attack in kozhikode, three people were bitten


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented