മലപ്പുറത്ത് നാലുവയസ്സുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകീറി; തലയ്ക്കുള്‍പ്പെടെ ഗുരുതര പരിക്ക് 


കെ.വി. രാഹുല്‍ | മാതൃഭൂമി ന്യൂസ് 

തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ കുട്ടി, തെരുവുനായ്ക്കൾ (പ്രതീകാത്മകചിത്രം) | Photo: Mathrubhumi news screengrab, mathrubhumi

മലപ്പുറം: താനാളൂരില്‍ നാലുവയസ്സുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകീറി. റഷീദ്-റസിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് റിസ്വാനാണ് ഗുരുതരമായി പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ വീടിനു സമീപത്തുവെച്ച് കടിയേറ്റത്.

തലയിലും ദേഹത്തും കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തലയുടെ ഒരുഭാഗം കടിച്ചുപറിച്ച നിലയിലാണ്. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.രാവിലെ ആറോടെ കളിക്കുന്നതിനിടെ വീടിനടുത്തുവെച്ചാണ് ആറോളം തെരുവുനായ്ക്കള്‍ ചേര്‍ന്ന് കുട്ടിയെ ആക്രമിച്ചത്. കുട്ടിയുടെ കരച്ചില്‍ കേട്ട് പിതാവും സഹോദരനും ഓടിയെത്തുകയും രക്ഷിക്കുകയുമായിരുന്നു.

സമീപത്തെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സയ്ക്കു ശേഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചത്. മേഖലയില്‍ തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Content Highlights: straydogs attacks four year old in malappuram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


swami santheepanathagiri

1 min

ആശ്രമത്തിന് തീയിട്ട സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്; സഹോദരനെതിരായ മൊഴി മാറ്റി പ്രശാന്ത്

Dec 3, 2022

Most Commented