കാറിലെത്തിയവര്‍ വിഷം കലര്‍ത്തിയ ഭക്ഷണം നല്‍കി; വളര്‍ത്തുനായ അടക്കം നാല് നായ്ക്കള്‍ ചത്തു


സ്വന്തം ലേഖകന്‍

തിരുവനന്തപുരത്ത് വിഷം കലർത്തിയ ഭക്ഷണം കഴിച്ച് ചത്ത നായകൾ | Photo: Special Arrangement

തിരുവനന്തപുരം: കാറിലെത്തിയവര്‍ വിഷം കലര്‍ത്തിയ ഭക്ഷണം നല്‍കിയതിനെത്തുടര്‍ന്ന് വളര്‍ത്തുനായ അടക്കം നാല് നായ്ക്കള്‍ ചത്തു. തിരുവനന്തപുരം ചിറക്കുളം റോഡിലാണ് സംഭവം. തെരുവുനായകളെ കൊല്ലുന്നതിനായി വഴിയരികില്‍ വച്ച വിഷം കലര്‍ത്തിയ ഭക്ഷണം കഴിച്ചാണ് വളര്‍ത്തു നായയായ നാനോയും ചത്തത്.

രാവിലെ നടത്താന്‍ കൊണ്ടു പോയപ്പോഴാണ് വളര്‍ത്തുനായ വിഷം കലര്‍ത്തിയ ഭക്ഷണം കഴിച്ചത്. രാത്രിയില്‍ കാറിലെത്തിയ സംഘമാണ് വിഷം കലര്‍ത്തിയ ഭക്ഷണം വഴിയോരത്ത് വെച്ചതെന്നാണ് സമീപവാസികള്‍ പറയുന്നത്.

കഴിഞ്ഞ രണ്ടു ദിവസമായി ഇവിടെ വിഷം വെക്കാന്‍ ആളെത്തിയിരുന്നുവെന്നും സംശയം തോന്നിയതിനാല്‍ വിഷം കലര്‍ന്ന ഭക്ഷണം എടുത്ത് കളഞ്ഞിരുന്നുവെന്നും സമീപവാസികള്‍ പറയുന്നു. കാറിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സി സി ടി വി യില്‍ പതിഞ്ഞിട്ടുണ്ട്. യാതൊരു ശല്യവുമുണ്ടാക്കാതിരുന്ന നായ്ക്കളെയാണ് വിഷം വെച്ച് കൊന്നതെന്ന് സമീപവാസികള്‍ പറയുന്നു.

തെരുവുനായകളെ ഉപദ്രവിക്കുന്നതില്‍നിന്ന് ജനങ്ങളെ വിലക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ സംസ്ഥാന പോലീസ് മേധാവിവഴി പുറപ്പെടുവിക്കാന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദേശിച്ചു. നായകളെ അനധികൃതമായി കൊല്ലുന്നുണ്ടെന്ന് അമിക്കസ്‌ക്യൂറി അറിയിച്ചതിനെത്തുടര്‍ന്നാണിത്. വിഷയം വെള്ളിയാഴ്ച വീണ്ടും കോടതി പരിഗണിക്കും.

തെരുവുനായകള്‍ കടിക്കുന്നത് ഏറിയ സാഹചര്യത്തിലാണ് വിഷയം ഹൈക്കോടതി പ്രത്യേകമായി പരിഗണിച്ചത്. തെരുവുനായകള്‍ പെരുകുന്നത് നിയന്ത്രിക്കുന്നതിനായി എ.ബി.സി. പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിനും വാക്‌സിനേഷന്‍ നടത്താനും മുന്‍ ഉത്തരവുകളിലൂടെ കോടതി നിര്‍ദേശിച്ചിരുന്നു.

Content Highlights: stray dog, killing, poison


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented