തെരുവുനായ്ക്കളുടെ സ്വഭാവം മാറുന്നു; മാറ്റിയെടുക്കുക എളുപ്പമാവില്ല


രണ്‍ജിത്ത് ചാത്തോത്ത്

തെരുവുനായകളുടെ സമീപത്തുകൂടി നടക്കുമ്പോള്‍ ശ്രദ്ധിക്കണം. നായക്കൂട്ടത്തെ കണ്ട് ഓടിയാല്‍ കൂടുതല്‍ അപകടമാകാം. പിന്തുടര്‍ന്ന് പിടികൂടുകയെന്നത് നായക്കൂട്ടത്തിന് ഇഷ്ടമുള്ള കാര്യമാണ്. തെരുവുനായകള്‍ക്കുമുന്നില്‍ ഭയത്തോടെ പെരുമാറാതിരിക്കുക. തെരുവുനായ്ക്കള്‍ കുട്ടികളെയും ദുര്‍ബലരെയുമൊക്കെയാണ് കൂടുതല്‍ ആക്രമിക്കുക. അതിനാല്‍ നായ്ക്കകളുടെ കൂട്ടമുള്ള സ്ഥലത്ത് കുട്ടികളെയും മറ്റും വിടാതിരിക്കണം. നായക്കൂട്ടം തങ്ങുന്ന പ്രദേശത്തേക്ക് കടക്കുമ്പോള്‍ അവയുടെ സ്ഥലത്തേക്ക് അതിക്രമിച്ചു കടക്കുന്നതായാണ് കരുതുക. അതിനാല്‍ അവ ആക്രമണത്തിന് മുതിരാം.

പ്രതീകാത്മക ചിത്രം

കണ്ണൂര്‍: വീട്ടില്‍ ഇണങ്ങിജീവിക്കുന്ന നായ്ക്കളെപ്പോലെയല്ല തെരുവിലെ നായ്ക്കള്‍. കൂട്ടംകൂടി നടക്കുന്ന ഇവയുടെ സ്വഭാവം വേറെയാണ്. വന്യമായ ശീലങ്ങളിലേക്ക് തിരിച്ചുനടക്കുകയാണിവ. ഈ വര്‍ഷംമാത്രം സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഏതാണ്ട് 1.84 ലക്ഷം പേര്‍ക്ക് പരിക്കേറ്റുവെന്നതുതന്നെ അവയുടെ ആക്രമണസ്വഭാവത്തിന് തെളിവാണ്.

നായകള്‍ മനുഷ്യരുമായി വളരെ ഇണങ്ങിജീവിക്കും. എന്നാല്‍ വീട്ടിലെ സാഹചര്യമല്ല തെരുവുനായകള്‍ക്ക്. ആ വ്യത്യാസം സ്വഭാവത്തിലും കാണിക്കും -മണ്ണുത്തി വെറ്ററിനറി കോളേജിലെ അസോ. പ്രൊഫസര്‍ ഡോ. ഷിബു സൈമണ്‍ പറയുന്നു.

മാറുന്ന സ്വഭാവം

* അടിസ്ഥാനപരമായി കൂട്ടമായി ജീവിക്കുന്നവയാണ് നായ്ക്കള്‍. കാര്‍ണിവോറ വിഭാഗത്തിലെ നീണ്ട കോമ്പല്ലുള്ള ജീവി. ഓടിച്ചുപിടിക്കാന്‍ കഴിയുന്ന ജീവികളെ പിന്തുടര്‍ന്ന് പിടിക്കും. ചോരകലര്‍ന്ന പച്ചമാംസം ഭക്ഷിക്കും. മാംസഭുക്കാണ്.

* നായക്കൂട്ടത്തിന് ഒരു നേതാവുണ്ടാകും. അതിനെ പിന്തുടര്‍ന്ന് കൂട്ടം നീങ്ങും. കൂട്ടമായി തെരുവില്‍ നീങ്ങുന്ന നായ്ക്കള്‍ക്ക് വന്യസ്വഭാവം കൂടും.

* വീട്ടിലെ നായകള്‍ക്ക് കൃത്യസമയത്ത് ഭക്ഷണം കിട്ടും, ശ്രദ്ധ കിട്ടും. യജമാനനോട് വിധേയത്വവും കാട്ടും. എന്നാല്‍ തെരുവിലെ നായകള്‍ക്ക് ഭക്ഷണം കൃത്യമായി കിട്ടില്ല. അലഞ്ഞുതിരിഞ്ഞ് ഭക്ഷണം കണ്ടെത്തണം. ഈ അലച്ചിലും മത്സരവും അവയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

നായക്കൂട്ടം അലഞ്ഞുനടന്ന് മാംസാവശിഷ്ടങ്ങളും മറ്റും തിന്നുശീലിക്കുന്നു. ചെറുജീവികളെയും മറ്റും പിന്തുടര്‍ന്ന് കൊന്നു തിന്നുന്നു. ചോരയോടെ പച്ചമാംസം കഴിച്ചു ശീലിക്കുമ്പോള്‍ നായ്ക്കളുടെ പഴയ വന്യസ്വഭാവത്തിലേക്ക് മടങ്ങുകയാണ്. ഇങ്ങനെ ശീലിച്ചാല്‍, പ്രത്യേകിച്ച് ഇരയെ ഓടിച്ചിട്ട് പിടിച്ച് ചുടുചോരയും പച്ചമാംസവും ശീലിച്ചാല്‍ സ്വഭാവം മാറ്റിയെടുക്കുക പ്രയാസകരമാകും-ഡോ. ഷിബു സൈമണ്‍ പറഞ്ഞു.

അന്നജം കഴിച്ച് അടുപ്പക്കാരായി

നായകളെ മനുഷ്യനോട് അടുപ്പിച്ചതില്‍ ഏറ്റവും പ്രധാനമായ ഒരു കാരണം അന്നജമടങ്ങിയ ഭക്ഷണം ശീലിച്ചുവെന്നതാണ്. പിന്നെ വേവിച്ച മത്സ്യമാംസാദികളും. നായ്ക്കളുടെ സ്വഭാവപരിണാമത്തിന് കാരണമായ ജീന്‍വ്യതിയാനങ്ങളെ സ്വീഡനില്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയിരുന്നു. അന്നജം ദഹിപ്പിക്കാനുള്ള നായ്ക്കളുടെ കഴിവിന് ആധാരമായ 10 ജീനുകളാണ് പ്രധാന മാറ്റമായി പഠനത്തില്‍ കണ്ടെത്തിയത്. വീട്ടില്‍ വളര്‍ത്തുന്ന നായകളുടെ സ്വഭാവത്തെക്കുറിച്ച് ഇത് കൃത്യമായ സൂചനകള്‍ തരുന്നുണ്ട്.

Content Highlights: Stray Dogs


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented