വീടിന് മുന്നിലെ ഗേറ്റില്‍ കുടുങ്ങി തെരുവുനായ; അഗ്നിരക്ഷാസേന രക്ഷിച്ചു | വീഡിയോ


നായ ഗേറ്റിൽ കുടുങ്ങിയനിലയിൽ.

പെരുമ്പാവൂര്‍: വീടിന് മുന്നിലെ ഗേറ്റില്‍ കുടുങ്ങിയ തെരുവുനായയെ അഗ്നിരക്ഷാസേന രക്ഷിച്ചു. പെരുമ്പാവൂര്‍ വല്ലം സ്വദേശി പി.പി. നബീസയുടെ വീടിന് മുന്നിലെ ഗേറ്റില്‍ കുടുങ്ങിയ നായയെയാണ് പെരുമ്പാവൂര്‍ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്.

തിങ്കളാഴ്ച രാവിലെയാണ് ഗേറ്റിലെ കമ്പികള്‍ക്കിടയില്‍ കുടുങ്ങിയനിലയില്‍ നായയെ കണ്ടത്. തുടര്‍ന്ന് വീട്ടുകാര്‍ അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. സ്റ്റേഷന്‍ ഓഫീസര്‍ എന്‍.എച്ച്.അസൈനാരുടെ നേതൃത്വത്തില്‍ സേനാംഗങ്ങളായ സുനില്‍ മാത്യു, എസ്.കണ്ണന്‍, എസ്.വി.ശ്രീക്കുട്ടന്‍, പി.യു.പ്രമോദ് കുമാര്‍, പി.സുബ്രമണ്യന്‍ എന്നിവര്‍ ചേര്‍ന്ന് ഹൈഡ്രോളിക്ക് സ്‌പ്രേഡര്‍ ഉപയോഗിച്ചു ഗേറ്റിലെ കമ്പികള്‍ അകത്തി നായയെ പുറത്തെടുത്തു.

Content Highlights: stray dog trapped in a gate in perumbavoor fire force rescued the dog

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented