തെരുവുനായകൾ ക്രമാതീതമായി വർധിക്കാൻ കാരണം എബിസി ചട്ടം നടപ്പാക്കാത്തത്- ജസ്റ്റിസ് സിരിജഗൻ സമിതി


ബി. ബാലഗോപാൽ | മാതൃഭൂമി ന്യൂസ് 

ചട്ടം നടപ്പിലാക്കുന്നതിന് പരിശീലനം ലഭിച്ച നായ പിടുത്തക്കാരെ ആവശ്യമുണ്ട്. തദ്ദേശ സ്ഥാപനങ്ങൾക്ക് പരിശീലനം ലഭിച്ച നായ പിടുത്തക്കാരെ സർക്കാർ ലഭ്യമാക്കണമെന്നും റിപ്പോർട്ടിൽ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കേരളത്തിലെ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും എ.ബി.സി. ചട്ടങ്ങൾ നടപ്പാക്കാത്തതിനാലാണ് തെരുവുനായകൾ ക്രമാതീതമായി വർധിച്ചതെന്ന് ജസ്റ്റിസ് സിരിജഗൻ സമിതി. പട്ടി പിടുത്തക്കാരെ കിട്ടാനില്ലാത്തതുകാരണമാണ് ചട്ടം നടപ്പാക്കാൻ കഴിയാത്തതെന്ന് പല തദ്ദേശ സ്ഥാപനങ്ങളും അറിയിച്ചതായി സിരിജഗൻ സമിതി സുപ്രീം കോടതിയെ അറിയിച്ചു. കേരളത്തിലെ തെരുവുനായകളുടെ എണ്ണം അടിയന്തരമായി കുറച്ചുകൊണ്ടു വരുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിക്കണമെന്നും സമിതി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

തെരുവുനായകളുടെ എണ്ണം കേരളത്തിൽ ക്രമാതീതമായി വർധിക്കുന്നുവെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിൽ ജസ്റ്റിസ് സിരിജഗൻ സമിതി ചൂണ്ടിക്കാട്ടി. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് സമിതി ചൂണ്ടിക്കാട്ടുന്നത്. 2001-ൽ നിലവിൽവന്ന എ.ബി.സി. ചട്ടങ്ങൾ സുപ്രീം കോടതി ഇടപെടൽ ഉണ്ടാകുന്ന 2015 വരെ ഫലപ്രദമായി നടപ്പാക്കിയിട്ടില്ല. വീടുകളിലെ മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കാനുള്ള പദ്ധതികളുടെ അഭാവമാണ് നായകൾ വർധിക്കുന്നതിന് രണ്ടാമത്തെ കാരണമായി ജസ്റ്റിസ് സിരിജഗൻ സമിതി ചൂണ്ടിക്കാട്ടുന്നത്. അലക്ഷ്യമായി കളയുന്ന മാലിന്യം തെരുവ് നായകൾക്ക് ഭക്ഷണമാകുന്നുവെന്നാണ് സമിതി ചൂണ്ടിക്കാട്ടുന്നത്.

നിലവിൽ എ.ബി.സി. ചട്ടങ്ങൾ നടപ്പിലാക്കിയാലും തെരുവ് നായകളുടെ എണ്ണം ഉടൻ കുറയാൻ ഇടയില്ല. മൂന്ന് നാല് വർഷമെങ്കിലും കഴിഞ്ഞാലേ അതിന്റെ ഗുണം കിട്ടുകയുള്ളു. ചട്ടം നടപ്പിലാക്കുന്നതിന് പരിശീലനം ലഭിച്ച നായ പിടിത്തക്കാരെ ആവശ്യമുണ്ട്. തദ്ദേശ സ്ഥാപനങ്ങൾക്ക് പരിശീലനം ലഭിച്ച നായ പിടിത്തക്കാരെ സർക്കാർ ലഭ്യമാക്കണമെന്നും റിപ്പോർട്ടിൽ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

സർക്കാരിന്റെ ഔദ്യോഗിക കണക്കുകളിൽ ഉള്ളതിനേക്കാളധികം തെരുവുനായകൾ കേരളത്തിലുണ്ടെന്നും സമിതി സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. നായകളുടെ കടിയേറ്റ് ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ നിന്ന് ഇക്കാര്യം വ്യക്തമാണ്. തെരുവുനായകളുടെ എണ്ണം കണക്കാക്കുന്നതിന് ഇപ്പോഴുള്ള നടപടിക്രമങ്ങൾ പരിഷ്കരിക്കണമെന്നും സമിതി സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. തെരുവുനായകളുടെ കടിയേറ്റവരിൽ വളരെ കുറച്ചുപേർ മാത്രമേ നഷ്ടപരിഹാരത്തിന് അപേക്ഷ നൽകുന്നുള്ളുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ചെയർമാന്റെ ഓണറേറിയം ഒന്നേകാൽ ലക്ഷം ആക്കണം

സമിതി ചെയർമാനായ ജസ്റ്റിസ് സിരിജഗന്റെ പ്രതിമാസ ഓണറേറിയം മുൻകാല പ്രാബല്യത്തോടെ ഒന്നേകാൽ ലക്ഷം ആക്കണമെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിൽ ആവശ്യപ്പെട്ടിടുണ്ട്. സമിതിയുടെ ചുമതല ഏൽക്കുമ്പോൾ ജസ്റ്റിസ് സിരിജഗന്റെ പ്രതിമാസ ഓണറേറിയം അറുപതിനായിരം രൂപ ആയിരുന്നു. ഈ തുക ഉയർത്തേണ്ടതാണെന്ന് സുപ്രീം കോടതി അഭിപ്രായപെട്ടതിന് ശേഷം പ്രതിമാസ ഓണറേറിയം എഴുപതിനായിരം ആയി ഉയർത്തിയിരുന്നു. എന്നാൽ ചെയർമാന്റെ പദവിയും ജോലിഭാരവും കണക്കിലെടുത്ത് ഇത് ഒന്നേകാൽ ലക്ഷം ആക്കണമെന്നാണ് സമിതി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചുമതല ഏറ്റെടുത്ത ദിവസംമുതൽ ഈ വർധനവിന് മുൻകാല പ്രാബല്യം നൽകണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിൽ ചെയർമാന്റെ ഓണറേറിയവും സെക്രട്ടറിയുടെ വേതനവും കൃത്യമായി ലഭിക്കുന്നില്ലെന്നും റിപ്പോർട്ടിൽ ആരോപിച്ചിട്ടുണ്ട്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സമിതിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് വേണ്ട പണം സംസ്ഥാന സർക്കാർ അനുവദിക്കുന്നില്ലെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിൽ ജസ്റ്റിസ് സിരിജഗൻ സമിതി കുറ്റപ്പെടുത്തിയിട്ടുണ്ട്. സമിതിയുടെ പ്രവർത്തനത്തിന് ഇതുവരെ 1,50,233 രൂപ ചെയർമാൻ സ്വന്തം കൈയ്യിൽ നിന്ന് ചെലവഴിച്ചിട്ടുണ്ട്. ഈ തുക ആവശ്യപ്പെട്ടിട്ടും സർക്കാർ നൽകുന്നില്ലെന്നാണ് സമിതിയുടെ ആരോപണം.

പതിനഞ്ച് വർഷം പഴക്കമുള്ള ഇന്നോവ കാറാണ് ജസ്റ്റിസ് സിരിജഗന് സംസ്ഥാന സർക്കാർ നൽകിയിട്ടുള്ളത്. ദീർഘദൂര യാത്രകൾക്ക് ഈ വാഹനം യോഗ്യമല്ല. അതിനാൽ എറണാകുളം ഒഴികെയുള്ള ജില്ലകളിൽ സമിതിയുടെ സിറ്റിങ്ങുകൾ ഇപ്പോൾ നടത്തുന്നില്ലെന്നും തൽസ്ഥിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Content Highlights: stray dog increase because of not implementing abc rule - justice siri jagan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented