കൊല്ലത്ത് സ്ത്രീകളെ ആക്രമിച്ച തെരുവുനായ ചത്തു; കടിയേറ്റത് രണ്ടുപേര്‍ക്ക്, ആശങ്ക


Screengrab: Mathrubhumi News

കൊല്ലം: ശാസ്താംകോട്ടയില്‍ സ്ത്രീകളെ ആക്രമിച്ച തെരുവുനായ ചത്തു. പേവിഷബാധയേറ്റാകാം നായ ചത്തതെന്നാണ് നാട്ടുകാരുടെ സംശയം. കഴിഞ്ഞദിവസം വൈകിട്ട് രണ്ടുസ്ത്രീകള്‍ക്കാണ് ഈ നായയുടെ കടിയേറ്റത്. റോഡരികിലൂടെ നടന്നുവരികയായിരുന്ന സ്ത്രീയെയും വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന മറ്റൊരു സ്ത്രീയെയുമാണ് നായ ആക്രമിച്ചത്. ഒരു വളര്‍ത്തുപൂച്ചയെയും കടിച്ചിരുന്നു. ഇതേ നായ മറ്റുതെരുവുനായകളെ കടിച്ചതായും നാട്ടുകാര്‍ക്ക് സംശയമുണ്ട്.

കഴിഞ്ഞദിവസം ശാസ്താംകോട്ടയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കും കുട്ടിയ്ക്കും തെരുവുനായയുടെ കടിയേറ്റിരുന്നു. തെരുവുനായ ആക്രമണം രൂക്ഷമായതും ആക്രമണം നടത്തിയ ഒരു നായ ചത്തതും നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

തെരുവുനായ ശല്യം വര്‍ധിച്ചതിനാല്‍ തിങ്കളാഴ്ച പ്രദേശത്ത് മെഗാ ക്യാമ്പ് നടത്താന്‍ മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചു. പ്രദേശത്തുള്ള തെരുവുനായ്ക്കളെ കണ്ടെത്താനും ഇവയെ വന്ധ്യംകരിക്കാനുമാണ് മെഗാ ക്യാമ്പ് നടത്തുന്നത്.

Content Highlights: stray dog dies after biting two women in sasthamcotta kollam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented