തെരുവു നായ്ക്കള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു കനൈന്‍ ഡിസ്റ്റംബര്‍ വൈറസെന്ന് കണ്ടെത്തല്‍


വ്യാപകമായി രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ചൊവ്വാഴ്ച മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്ന് ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തും.

വൈറസ് രോഗം ബാധിച്ച തെരുവുനായ

കല്‍പറ്റ: വയനാട്ടില്‍ രണ്ടുമാസംകൊണ്ട് നാലായിരത്തോളം നായ്ക്കളില്‍ 'കനൈന്‍ ഡിസ്റ്റംബര്‍' വൈറസ് ബാധ കണ്ടെത്തി. വനമേഖലയായ പുല്പള്ളിയില്‍മാത്രം വളര്‍ത്തുനായ്ക്കളടക്കം ആയിരത്തോളം എണ്ണത്തിന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതില്‍ ഏറെയും ചത്തൊടുങ്ങി. കണിയാമ്പറ്റ, മാനന്തവാടി തുടങ്ങി ജില്ലയിലെ പലഭാഗങ്ങളിലും നായ്ക്കളില്‍ വൈറസ് കണ്ടെത്തിയിട്ടുണ്ട്. 20 നായ്ക്കളാണ് ഞായറാഴ്ചമാത്രം കണിയാമ്പറ്റയില്‍ ചത്തത്.

വ്യാപകമായി രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ചൊവ്വാഴ്ച മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്ന് ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തും. വളര്‍ത്തുനായ്ക്കള്‍ക്ക് വാക്‌സിന്‍ നല്‍കുന്നുണ്ടെങ്കിലും തെരുവുനായ്ക്കളെ കണ്ടെത്തി കുത്തിവെപ്പ് നടത്താന്‍ കഴിയാത്തതാണ് രോഗം വ്യാപകമായി പടരാനിടയാക്കുന്നത്.



കുറുക്കന്‍, കുറുനരി, മരപ്പട്ടി തുടങ്ങിയ വന്യമൃഗങ്ങളാണ് ഈ വൈറസിന്റെ ഉറവിടമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സീന ജോസ് പല്ലന്‍ പറഞ്ഞു. അവ നായ്ക്കളുമായി ഇടപഴകുമ്പോഴാണ് രോഗം പടരുന്നത്. വനമേഖലയിലെ തെരുവുനായ്ക്കളിലാണ് കൂടുതലായി രോഗം കാണപ്പെടുന്നത്.രണ്ടുവര്‍ഷംമുമ്പ് വയനാട്ടില്‍ പുലിയിലും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. അന്ന് നായ്ക്കളിലും വൈറസ് കണ്ടെത്തിയിരുന്നു. രണ്ടുമാസത്തിനിടെയാണ് ഇപ്പോള്‍ വീണ്ടും കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വായുവിലൂടെ പകരുന്നതുകൊണ്ടാണ് ഡിസ്റ്റംബര്‍ വൈറസ് ബാധ വ്യാപകമാവുന്നത്. ഭക്ഷണം കഴിക്കാന്‍ പറ്റാതാവല്‍, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങളാണ് കാണിക്കുന്നത്. പലയിടത്തും വഴിയോരങ്ങളിലും കടവരാന്തകളിലുമൊക്കെ ഇത്തരം രോഗലക്ഷണങ്ങളുമായി നായ്ക്കളെ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, മനുഷ്യരിലേക്ക് പടരാത്തതിനാല്‍ ഒരുതരത്തിലുള്ള ആശങ്കയുംവേണ്ടെന്ന് മൃഗസംരക്ഷണവകുപ്പ് അധികൃതര്‍ പറഞ്ഞു.


Content Highlights: Stray dog death in wayanad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022

Most Commented