പേ വിഷ പ്രതിരോധ കുത്തിവെപ്പെടുത്തിട്ടും മരണം; വിദഗ്ധപഠനം വേണമെന്ന് ആരോഗ്യവിദഗ്ധര്‍


പ്രതീകാത്മക ചിത്രം

കോഴിക്കോട്: പേ വിഷബാധ പ്രതിരോധത്തിനുള്ള കുത്തിവെപ്പ് കൃത്യമായെടുത്തിട്ടും മരണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ച് വിദഗ്ധപഠനം വേണമെന്ന് ആരോഗ്യവിദഗ്ധര്‍.

സംസ്ഥാനത്ത് പ്രതിരോധ കുത്തിവെപ്പെടുത്ത മൂന്നുപേരാണ് രണ്ടുമാസത്തിനിടെ മരിച്ചത്. തൃശ്ശൂരില്‍ ഒരു പോസ്റ്റ് വുമണും പാലക്കാട് കോളേജ് വിദ്യാര്‍ഥിയും കോഴിക്കോട് പേരാമ്പ്ര കൂത്താളിയില്‍ വീട്ടമ്മയുമാണ് മരിച്ചത്. ജൂണ്‍, ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലാണ് മൂന്നുമരണങ്ങളുമുണ്ടായത്.



കുത്തിവെപ്പെടുത്തശേഷമുള്ള മരണങ്ങള്‍ കേരളത്തില്‍ സമീപകാലത്തൊന്നും കേട്ടിട്ടില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വാക്സിന്റെ ഗുണമേന്മയില്ലായ്മയാണോ, സൂക്ഷിച്ചതിലെ പ്രശ്‌നമാണോ, കുത്തിവെച്ചതിലെ പിഴവാണോ കാരണമെന്ന് ഇതുവരെ വിശദമായി പരിശോധിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് പൊതുജനാരോഗ്യ വിദഗ്ധന്‍, മൈക്രോബയോളജിസ്റ്റ് ഉള്‍പ്പെടെയുള്ള വിദഗ്ധരുടെ സമിതിയുണ്ടാക്കി ഗൗരവമായ പഠനം വേണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

മരണം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഇതൊരു ഒറ്റപ്പെട്ട നിസ്സാരസംഭവമായി കാണാന്‍ കഴിയില്ലെന്ന് പ്രമുഖ ആരോഗ്യവിദഗ്ധന്‍ ഡോ. സുല്‍ഫി നൂഹു പറയുന്നു. ''വാക്സിന്റെ ഗുണനിലവാരത്തെക്കുറിച്ചാണ് ആരോപണമുയരുന്നത്. പക്ഷേ, അതാണോ കാരണമെന്ന് കണ്ടെത്തണമെങ്കില്‍ പഠനം വേണം. യഥാര്‍ഥകാരണം കണ്ടെത്താതെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ അതിന് മുന്‍കൈയെടുക്കണം. വളരെ ഗൗരതരമായ പ്രശ്‌നമാണിത്.'' -അദ്ദേഹം പറയുന്നു.

തെരുവുപട്ടികള്‍ പെരുകുന്നതിനാല്‍ കടിയേല്‍ക്കുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടുകയാണ്. 2020-ലും 21-ലുമായി 16 പേരാണ് പേ വിഷബാധയേറ്റ് മരിച്ചത്. കടിയേല്‍ക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. സംസ്ഥാനസര്‍ക്കാര്‍ വാങ്ങിയ 16,000 കുപ്പി മരുന്ന് കേന്ദ്ര ഡ്രഗ് ലാബില്‍ ഗുണമേന്മ പരിശോധന നടത്താത്തതാണ്. ആ ബാച്ചില്‍പ്പെട്ട മരുന്നുകള്‍ നല്‍കിയതുകൊണ്ടാണ് ഫലമില്ലാതെപോയതെന്നും സംശയമുണ്ട്.

സാധ്യതകള്‍ ഇങ്ങനെ

ശരിയായ താപനിലയിലല്ല മരുന്ന് സൂക്ഷിച്ചതെങ്കില്‍ പ്രയോജനം ലഭിക്കാതെപോവും. തൊലിയിലാണ് കുത്തിവെക്കേണ്ടത്. മറ്റ് ഇന്‍ജക്ഷനുകള്‍പോലെ ഇത് കുത്തിവെക്കരുത്. വാക്സിനെ പ്രതിരോധിക്കുന്ന രീതിയില്‍ വൈറസിന് എന്തെങ്കിലുംതരത്തിലുള്ള ജനിതകമാറ്റം സംഭവിക്കുന്നതിനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. പക്ഷേ, ജനിതകമാറ്റത്തിന് വളരെ കുറഞ്ഞ സാധ്യതയേയുള്ളൂ. അതുകൊണ്ടാണ് വിദഗ്ധപഠനം നിര്‍ദേശിക്കപ്പെടുന്നത്.

ഐ.എം.എ. പഠിക്കുന്നു

പ്രതിരോധകുത്തിവെപ്പെടുത്താല്‍ മരണമുണ്ടാവാന്‍ പാടില്ല. മരുന്നിന്റെ ഗുണമേന്മയെക്കുറിച്ചുള്ള ആരോപണങ്ങളുയരുന്നുണ്ടെങ്കിലും അതില്‍ വ്യക്തതയില്ല. എന്താണ് കാരണമെന്നത് ഐ.എം.എ. പഠിച്ചുകൊണ്ടിരിക്കുകയാണ്. -ഡോ. സാമുവല്‍ കോശി (പ്രസിഡന്റ്, ഐ.എം.എ., കേരള)

Content Highlights: stray dog bites and poisoning


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented