പൂച്ചയുടെ കടിയേറ്റ് ചികിത്സയ്‌ക്കെത്തി;യുവതിയെ ആശുപത്രിയില്‍ വെച്ച് നായ കടിച്ചു


യുവതിയുടെ കാലിൽ കടിയേറ്റ പാട്

തിരുവനന്തപുരം: വീട്ടില്‍ നിന്ന് പൂച്ചയുടെ കടിയേറ്റ് വാക്‌സിനെടുക്കാന്‍ ആശുപത്രിയിലെത്തിയ യുവതിക്ക് നായയുടെ കടിയേറ്റു. വിഴിഞ്ഞം സ്വദേശിനിയായ അപര്‍ണയ്ക്കാണ് വിഴിഞ്ഞം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് നായയുടെ കടിയേറ്റത്.

വര്‍ഷങ്ങളായി ഇവിടെ കഴിയുന്ന നായയാണ്‌ കടിച്ചത്. വാക്‌സിനെടുക്കാനായി പോകുന്നതിനിടെ വാര്‍ഡിന് അടുത്ത് കിടക്കുകയായിരുന്ന നായയുടെ വാലില്‍ അപര്‍ണ അറിയാതെ ചവിട്ടി. അപര്‍ണയ്ക്ക് കാലില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. നായ കടിച്ചതിനുള്ള ചികിത്സ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഇല്ലാത്തതിനാല്‍ അപര്‍ണ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.



വര്‍ഷങ്ങളായി ആശുപത്രിയില്‍ കഴിയുന്ന നായയാണെന്നും ഇതുവരെ ആരേയും ഉപദ്രവിച്ചിട്ടില്ലെന്നുമാണ് ഇവിടെയുള്ളവര്‍ പറയുന്നത്. പക്ഷെ നായയ്ക്ക്‌ വാക്‌സിനെടുത്തിരുന്നില്ല. പുറത്ത് പോയി തിരിച്ച് വീണ്ടും ആശുപത്രിയിലെത്തുന്ന നായയായതിനാല്‍ തന്നെ കടിയേറ്റ യുവതിയെ നിരീക്ഷിച്ച് വരികയാണ്. എങ്കിലും ഇവരുടെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കയില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.

Content Highlights: stray dog attacked girl from hospital


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented