തെരുവുനായയുടെ കടിയേറ്റ് ഓഗസ്റ്റില്‍ മാത്രം 8 മരണം; നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി 26-ന് പരിഗണിക്കും


ബി. ബാലഗോപാല്‍/മാതൃഭൂമി ന്യൂസ് 

പ്രതീകാത്മക ചിത്രം| ഫോട്ടോ:മാതൃഭൂമി

ന്യൂഡല്‍ഹി: കേരളത്തിലെ വര്‍ദ്ധിച്ചുവരുന്ന തെരുവ് നായ ആക്രമണങ്ങള്‍ തടയാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സെപ്റ്റംബര്‍ 26-ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് തീരുമാനം.

ഓഗസ്റ്റ് മാസം മാത്രം കേരളത്തില്‍ എട്ടുപേർ തെരുവ് നായകളുടെ കടിയേറ്റ് മരിച്ചതായി ഹര്‍ജിക്കാരായ സാബു സ്റ്റീഫന്‍, ഫാ. ഗീവർഗീസ് എന്നിവരുടെ അഭിഭാഷകന്‍ വി.കെ. ബിജു സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതില്‍ രണ്ടുപേർ പ്രതിരോധ വാക്‌സിന്‍ കുത്തിവെച്ചവരാണ്. പ്രതിരോധ വാക്‌സിന്റെ ഫലപ്രാപ്തിയേക്കുറിച്ച് പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ ഒരു സമിതി രൂപവത്കരിച്ചെന്നാണ് മനസിലാക്കുന്നത്. എന്നാല്‍ സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് ഇപ്പോഴും തെരുവ് നായകളുടെ കടിയേല്‍ക്കുന്നുവെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നേരത്തെ കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജി വീണ്ടും അടിയന്തിരമായി പരിഗണിക്കാന്‍ തീരുമാനിച്ചത്.

നേരത്തെ കേരളത്തിലെ തെരുവുനായ പ്രശ്നം പഠിക്കാന്‍ സുപ്രീം കോടതി ജസ്റ്റിസ് സിരിജഗന്‍ കമ്മീഷന്‍ രൂപീകരിച്ചിരുന്നു. തെരുവ് നായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെ കുറിച്ചുള്ള ശുപാര്‍ശ നല്‍കാനും കമ്മീഷനോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ ശശി, അഭിഭാഷക മീന കെ. പൗലോസ് എന്നിവര്‍ സുപ്രീം കോടതിയില്‍ ഹാജരായി.

Content Highlights: Stray dog ​​attack: supreme court will heard the Petition on 26th


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented