തെരുവുനായ ആക്രമണം: ജനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട് - ഹൈക്കോടതി


നായകളെ ഉപദ്രവിക്കുന്നത് വിലക്കണം

പ്രതീകാത്മകചിത്രം | Photo: Mathrubhumi

കൊച്ചി: തെരുവുനായകളുടെ ആക്രമണത്തില്‍നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് റിപ്പോര്‍ട്ട് നല്‍കാനും ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് പി. ഗോപിനാഥും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവായി. അതേസമയം, തെരുവുനായകളെ ഉപദ്രവിക്കുന്നതില്‍നിന്ന് ജനങ്ങളെ വിലക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ സംസ്ഥാന പോലീസ് മേധാവിവഴി പുറപ്പെടുവിക്കാനും നിര്‍ദേശിച്ചു. നായകളെ അനധികൃതമായി കൊല്ലുന്നുണ്ടെന്ന് അമിക്കസ്‌ക്യൂറി അറിയിച്ചതിനെത്തുടര്‍ന്നാണിത്. വിഷയം വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

തെരുവുനായകള്‍ കടിക്കുന്നത് ഏറിയ സാഹചര്യത്തിലാണ് വിഷയം ഹൈക്കോടതി പ്രത്യേകമായി പരിഗണിച്ചത്. തെരുവുനായകളുടെ ആക്രമണം തടയാന്‍ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വിശദറിപ്പോര്‍ട്ട് നല്‍കാമെന്നും അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ അശോക് എം. ചെറിയാന്‍ അറിയിച്ചു.

തെരുവുനായകള്‍ പെരുകുന്നത് നിയന്ത്രിക്കുന്നതിനായി എ.ബി.സി. പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിനും വാക്‌സിനേഷന്‍ നടത്താനും മുന്‍ ഉത്തരവുകളിലൂടെ കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികളും വിശദീകരിച്ചായിരിക്കണം റിപ്പോര്‍ട്ട് ഫയല്‍ ചെയ്യേണ്ടതെന്ന് കോടതി വ്യക്തമാക്കി.

എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും എ.ബി.സി. പദ്ധതിക്കുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കണമെന്ന് നവംബറില്‍ പുറപ്പെടുവിച്ച ഉത്തരവിലൂടെ സംസ്ഥാന മൃഗക്ഷേമ ബോര്‍ഡിന് നിര്‍ദേശം നല്‍കിയിരുന്നു. രാത്രികാലസേവനം ലഭിക്കുന്ന ആശുപത്രികളെക്കുറിച്ചുള്ള വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാക്കണമെന്ന് ജൂലായ് എട്ടിന് പുറപ്പെടുവിച്ച ഉത്തരവിലൂടെയും നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികളും റിപ്പോര്‍ട്ടിലുണ്ടാകണമെന്ന് നിര്‍ദേശിച്ചു.

കണ്ണൂരില്‍ പേബാധിച്ച പശുവിന് ദയാവധം

കണ്ണൂര്‍: തെരുവുനായകളുടെ ആക്രമണം തുടരുന്നതിനിടയില്‍ ചിറ്റാരിപ്പറമ്പ് ഇരട്ടക്കുളങ്ങരയില്‍ പശുവിന് പേബാധിച്ചു. പേലക്ഷണം കാണിച്ച പശുവിനെ മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധര്‍ ദയാവധത്തിന് വിധേയമാക്കി. പശുവിന്റെ തലച്ചോറിന്റെ സാംപിള്‍ ശേഖരിച്ച് കണ്ണൂര്‍ റീജണല്‍ ഡിസീസ് ഡയഗ്‌നോസ്റ്റിക് ലാബില്‍ നടത്തിയ പരിശോധനയില്‍ പശുവിന് റാബീസ് സ്ഥിരീകരിച്ചു.

തെരുവ്നായ്ക്കളുടെ ദയാവധത്തിന് അനുമതി തേടി കണ്ണൂര്‍, കോഴിക്കോട് ജില്ലാപഞ്ചായത്തുകള്‍

അക്രമകാരികളായ തെരുവുനായകളെ ദയാവധം നടത്തുന്നതിന് അനുമതി തേടി കണ്ണൂര്‍, കോഴിക്കോട് ജില്ലാ പഞ്ചായത്തുകള്‍ സുപ്രീംകോടതിയില്‍ നിലവിലുള്ള ഹര്‍ജിയില്‍ കക്ഷിചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.


Content Highlights: stray dog attack Kerala High court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented