തിരൂരിന് സമീപം തെരുവുനായ ആക്രമണം; രണ്ടു വിദ്യാർഥിനികൾക്ക് അടക്കം 4 പേർക്ക് കടിയേറ്റു


പ്രതീകാത്മകചിത്രം | Photo: Mathrubhumi

തിരൂർ: തിരൂരിനടുത്ത് പുല്ലൂർ എലിക്കാട്ടിപ്പറമ്പ് അങ്ങാടിക്ക് സമീപം തെരുവുനായയുടെ ആക്രമണത്തിൽ രണ്ടുവിദ്യാർഥിനികൾക്കടക്കം നാലു പേർക്ക് ഗുരുതരമായി പരിക്കേറ്റു. മദ്രസ വിട്ട് വീട്ടിലേക്കു പോകുകയായിരുന്ന പുല്ലൂർ കുരുടിശേരി ഹാരിസിന്റെ മകൾ യെസ്ലി (8), പറശ്ശേരി മുഹമ്മദ് ഹുസൈൻ്റ മകൾ സനാനിയ (12) എന്നിവർക്കും കുന്നത്തുപറമ്പിൽ കോയ (72), ബൈക്ക് യാത്രികനായ ചെമ്പ്ര കല്ലിടുമ്പിൽ ജനാർദനൻ (63) എന്നിവർക്കുമാണ് പരിക്കേറ്റത്.

യെസ്ലിക്കു മുഖത്തും സനാനിയക്ക് കൈക്കുമാണ് കടിയേറ്റത്. കടിയേറ്റ് ഓടിയ സനാനിയ വീണ് കാലിൻ്റെ എല്ല് പൊട്ടി. കോയയുടെ മുഖത്താണ് കടിയേറ്റത്. വൈരങ്കോടു നിന്ന് ബൈക്കിൽ വരുന്നതിനിടെ നായ ചാടുകയും ജനാർദനൻ്റെ കാലിൽ കടിക്കുകയുമായിരുന്നു. നാലു പേരേയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Content Highlights: Stray dog attack, Tirur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented