മുറ്റത്തേക്ക് പാഞ്ഞെത്തി വീട്ടമ്മയെ കടിച്ചു, നടുക്കുന്ന ദൃശ്യം; നായയുടെ കടിയേറ്റത് ഏഴുപേര്‍ക്ക്


Screengrab: Mathrubhumi News

പാമ്പാടി(കോട്ടയം): പാമ്പാടിയില്‍ നാട്ടുകാരായ ഏഴ് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. വെള്ളൂര്‍ കാലായില്‍ രാജു (64), പാറയ്ക്കല്‍ നിഷ സുനില്‍ (43), പതിനെട്ടില്‍ സുമി വര്‍ഗീസ് (35), മകന്‍ ഐറിന്‍ (10), പാറയില്‍ സെബിന്‍ (12), കൊച്ചഴത്തില്‍ രതീഷ് (37), സനന്ദ് എന്നിവരെയാണ് തെരുവുനായ കടിച്ചത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളൂര്‍ കവലയ്ക്ക് സമീപം ശനിയാഴ്ച വൈകീട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. നായ മുറ്റത്തുനിന്നവരെയും വീട്ടിനുള്ളിലിരുന്നവരെയും വഴിയെ നടന്നുപോയവരെയും കടിച്ചശേഷം ഓടിപ്പോയി. നാട്ടുകാര്‍ സംഘടിച്ചെത്തിയപ്പോഴേക്കും നായ രക്ഷപ്പെട്ടു. പിന്നീട് നായയെ ചത്തനിലയില്‍ കണ്ടെത്തി.

അതിനിടെ, പാറയ്ക്കല്‍ നിഷ സുനിലിനെ തെരുവുനായ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. വീട്ടുവളപ്പില്‍ കയറിയാണ് ഇവരെ തെരുവുനായ കടിച്ചത്. ഭര്‍ത്താവ് പുറത്തുപോയപ്പോള്‍ ഗേറ്റ് അടയ്ക്കാനായാണ് ഇവര്‍ പുറത്തെത്തിയത്. ഇതിനിടെയാണ് മുറ്റത്തേക്ക് പാഞ്ഞെത്തിയ തെരുവുനായ ആക്രമിച്ചത്. നായയെ ഇവര്‍ പ്രതിരോധിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.നിഷയ്ക്ക് ആഴത്തില്‍ കടിയേറ്റിട്ടില്ലെങ്കിലും പലയിടത്തും പരിക്കുകളുണ്ട്.

അതേസമയം, നാട്ടുകാരെ ആക്രമിച്ചതിന് പിന്നാലെ ചത്തനിലയില്‍ കണ്ടെത്തിയ നായയ്ക്ക് പേവിഷ ബാധയുണ്ടോ എന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പേവിഷ ബാധയുണ്ടോ എന്നത് പരിശോധിക്കാനായി ജഡം പിന്നീട് തിരുവല്ലയിലേക്ക് കൊണ്ടുപോയി.

Content Highlights: stray dog attack in kottayam pambadi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented