പേപ്പട്ടി പേടിയിൽ കേരളം; പുറത്തിറങ്ങാൻ ഭയന്ന് ജനം; പാലക്കാട് ഇന്ന് മാത്രം അഞ്ച് പേർക്കെതിരെ ആക്രമണം


പേപിടിച്ചതും അക്രമകാരികളുമായ തെരുവുനായകളെ കൊല്ലാൻ അനുമതിക്ക് കേരളം സുപ്രീം കോടതിയോട് അഭ്യർഥിക്കും. തെരുവുനായശല്യം തടയാൻ സംസ്ഥാനത്ത് പുതിയ കർമപദ്ധതി നടപ്പാക്കും.

പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ തെരുവ് നായ ആക്രമണം. കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ ആക്രമിക്കുകയാണ് തെരുവ് നായക്കൂട്ടം. പുറത്തിറങ്ങാൻ തന്നെ ഭയപ്പെടുന്ന അവസ്ഥയാണ് പല സ്ഥലങ്ങളിലും. സ്കൂളിലേക്കും മദ്രസകളിലേക്കും പോയ വിദ്യാര്‍ഥികളും സ്‌കൂളിലേക്ക് പോയ അധ്യാപകനും കടിയേറ്റു. കുട്ടികളെ ഒറ്റക്ക് പുറത്ത് അയക്കാൻ തന്നെ പല രക്ഷിതാക്കളും മടിക്കുകയാണ്.

പാലക്കാട് ഇന്ന് മാത്രം കുട്ടികൾ അടക്കം അഞ്ച് പേർക്കാണ് തെരുവ് നായയുടെ ആക്രമുണ്ടായത്. മേപ്പറമ്പ് സ്വദേശി നെതറിനെ തെരുവ് നായ കടിച്ചു. മേപ്പറമ്പ് നെല്ലിക്കാട് മദ്രസയിൽ പോയ കുട്ടികൾക്ക് നേരെ തെരുവ് നായ കുതിച്ചെത്തിയപ്പോൾ കുട്ടികളെ രക്ഷിക്കാൻ ചെന്നതായിരുന്നു നെതർ. കുട്ടികളെ രക്ഷപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഇയാളെ തെരുവ് നായ കടിച്ചത്. കാലിലും കൈയിലും കടിയേറ്റ നെതറിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നെന്മാറയിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിക്കും കടിയേറ്റു. അനശ്വര എന്ന കുട്ടിക്കായിരുന്നു സ്കൂളിലേക്ക് വരുന്ന വഴി തെരുവ് നായയുടെ കടിയേറ്റത്.

തോട്ടട സ്കൂളിലെ സ്റ്റാഫ് റൂമിന് മുമ്പിൽ വെച്ച് അധ്യാപകനായ ബാബുവിന് നേര്‍ക്കും തെരുവ് നായ ആക്രമണമുണ്ടായി. വരാന്തയിൽ കൂടി പോകുന്ന വഴിയായിരുന്നു ആക്രമണമെന്നും പേടിപ്പെടുത്തുന്ന അവസ്ഥയാണെന്നും അധ്യാപകൻ ബാബു പറഞ്ഞു.

അട്ടപ്പാടിയിലെ ആദിവാസിയായ മൂന്ന് വയസുകാരനെ കടിച്ച പട്ടിക്ക് കഴിഞ്ഞ ദിവസം പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു.

കൊല്ലം കരുനാഗപ്പള്ളിയിൽ കുട്ടികളെ തെരുവ് നായകൾ കടിക്കാനോടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അവിട്ടം ദിനത്തിൽ പാലുമായി മടങ്ങുമ്പോഴായിരുന്നു പന്ത്രണ്ടുകാരായ നന്ദ കിശോർ, അനന്തു എന്നിവരെ നായകൾ ഓടിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടു കൂടിയായിരുന്നു സംഭവം. കടയിൽ നിന്ന് പാല്‍ വേങ്ങാൻ വേണ്ടി പോയതായിരുന്നു കുട്ടികൾ. കൂട്ടം കൂടി നിന്ന തെരുവുനായകളിൽ ഒരെണ്ണം ഇവരെ ഓടിക്കുകയായിരുന്നുവെന്നാണ് വിവരം. ഓടി വീട്ടിൽ കയറിയതിനാൽ കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

കണ്ണൂരിലേയും സ്ഥിതി വ്യത്യസ്തമല്ല. കണ്ണൂരിലെ ചാലയിൽ ഇന്ന് പേ വിഷബാധയേറ്റ് ഒരു പശു ചത്തു. കഴിഞ്ഞ ദിവസം മുതൽ അസ്വസ്ഥതകൾ കാട്ടിത്തുടങ്ങിയ പശു ഇന്ന് രാവിലെയോടെ ചാകുകയായിരുന്നു. പശുവിന് എങ്ങനെ പേ വിഷബാധയുണ്ടായി എന്ന കാര്യം ഇപ്പോൾ സ്ഥിരീകരിച്ചിട്ടില്ല. പുല്ലിൽ നിന്നായിരിക്കാം പേ വിഷബാധയേറ്റത് എന്നാണ് പ്രാഥമിക നിഗമനം. വീട്ടിലുള്ളവർക്കും പശുവുമായി അടുത്തിടപഴകിയവർക്കും പ്രതിരോധ വാക്സിൻ എടുക്കും.

കണ്ണൂരിൽ തന്നെ തെരുവ് നായക്കൂട്ടം കുറുകെ ചാടി നിയന്ത്രണം വിട്ട് ഓട്ടോ റിക്ഷ മറിഞ്ഞു. ഡ്രൈവർ അടക്കം നാലുപേർക്ക് പരിക്കു പറ്റി. കണ്ണൂർ ഇരിട്ടിയിലായിരുന്നു സംഭവം. ഇവരെ പ്രാഥമിക ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോട്ടയം മുളക്കുളത്ത് നായകൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ കുഴിച്ചിട്ട നായകളുടെ ജഡം പുറത്തെടുക്കും. ജഡം പോസ്റ്റ് മോർട്ടം ചെയ്യും. വെള്ളൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇത്. നായകൾ കൂട്ടത്തോടെ ചത്തതിൽ അസ്വാഭാവികതയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ജഡം പുറത്തെടുക്കുന്നത്.

അതേസമയം പേപിടിച്ചതും അക്രമകാരികളുമായ തെരുവുനായകളെ കൊല്ലാൻ അനുമതിക്ക് കേരളം സുപ്രീം കോടതിയോട് അഭ്യർഥിക്കും. തെരുവുനായശല്യം തടയാൻ സംസ്ഥാനത്ത് പുതിയ കർമപദ്ധതി നടപ്പാക്കും. മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. മന്ത്രി ഇക്കാര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയുമായും ആശയവിനിമയം നടത്തി.

28-ന് സുപ്രീംകോടതി കേസ് പരിഗണിക്കുമ്പോൾ നായകളുടെ വന്ധ്യംകരണത്തിന് കുടുംബശ്രീയെ അനുവദിക്കുന്നതിനും അനുമതി തേടുമെന്ന് എം.ബി. രാജേഷ് പത്രസമ്മേളനത്തിൽ അറിയിച്ചു. വന്ധ്യംകരണ പ്രക്രിയയിൽനിന്ന് കുടുംബശ്രീയെ തടഞ്ഞുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവാണ് നായകളുടെ ജനനനിയന്ത്രണ പ്രക്രിയക്ക്‌ തിരിച്ചടിയായതെന്നും മന്ത്രി പറഞ്ഞു

Content Highlights: stray dog attack in kerala - update

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented