മകന്റെ ജീവന്‍ പേപ്പട്ടി കവര്‍ന്നിട്ട് രണ്ട് വര്‍ഷം; നഷ്ടപരിഹാരത്തിന് ഇനി ഇവര്‍ എന്തുചെയ്യണം ?


എന്‍. പ്രശാന്ത്

മുഖത്തടക്കം കടികൊണ്ട ആനന്ദിനെ ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചിരുന്നു

ഒരുവർഷം മുൻപ് പേപ്പട്ടിയുടെ കടിയേറ്റ് മരിച്ച ആലന്തട്ടയിലെ ആനന്ദിന്റെ കുടുംബം

ചീമേനി: ആ രണ്ടാം ക്‌ളാസുകാരന്‍ പേപിടിച്ച തെരുവുപട്ടിയുടെ കടിയേറ്റ് മരിച്ചിട്ട് ഒരുവര്‍ഷമാകുന്നു. വീട്ടുമുറ്റത്ത് സഹോദരനൊപ്പം കളിക്കുന്നതിനിടയിലാണ് ആലന്തട്ടയിലെ ആനന്ദിന് പേപ്പട്ടിയുടെ കടിയേറ്റത്. സെപ്റ്റംബര്‍ 12-ന് കടിയേറ്റ അവന്‍ ഒക്ടോബര്‍ ഏഴിന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സയ്ക്കിടയില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. തോമസിന്റെയും ബിന്ദുവിന്റെയും മകന്‍ പേപ്പട്ടി കടിയേറ്റ് മരിച്ചിട്ട് വര്‍ഷം തികഞ്ഞിട്ടും നഷ്ടപരിഹാരമൊന്നും ആ പടികടന്ന് എത്തിയിട്ടില്ല.

ആലന്തട്ട എ.യു.പി. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു ആനന്ദ്. നഷ്ടപരിഹാരത്തിനുള്ള അപേക്ഷ നല്‍കിയിരുന്നതായി കുടുംബം പറയുന്നു. ഇനി എവിടെ പരാതി നല്‍കണമെന്നും എന്താണ് ചെയ്യേണ്ടതെന്നും അവര്‍ക്കറിയില്ല.



മുഖത്തടക്കം കടികൊണ്ട ആനന്ദിനെ ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചിരുന്നു. പേവിഷ ബാധയ്‌ക്കെതിരെയുള്ള കുത്തിവെപ്പും എടുത്തു. മൂന്ന് വാക്‌സിന്‍ എടുത്ത് നാലാമത്തേത് എടുക്കുന്നതിന് മൂന്നുദിവസം മുന്‍പ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗം കൂടുതലായി കുട്ടി മരിക്കുകയായിരുന്നു.

മുഖത്തേറ്റ കടിയാണ് വാക്‌സിനെടുത്തിട്ടും മരണത്തിന് കാരണമായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ലൈഫ് പദ്ധതി പ്രകാരം ലഭിച്ച തേക്കാത്ത കൊച്ചുവീട്ടിലാണ് ബിന്ദുവും കുടുംബവും കഴിയുന്നത്. മകന്റെ വേര്‍പാടിനെ തുടര്‍ന്ന് തൊഴിലുറപ്പ് ജോലി ബിന്ദു ഒഴിവാക്കിയിരുന്നു. ആനന്ദിന്റെ സഹോദരന്‍ അനന്ദു ആലന്തട്ട എ.യു.പി. സ്‌കൂളിലെ നാലാം തരം വിദ്യാര്‍ഥിയാണ്.

Content Highlights: Stray dog attack, family yet to get any compansation


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented