1. സന്ദീപ് വാര്യരുടെ ചത്തല്ലൂരിലെ വീട്ടിൽ അതിക്രമിച്ചു കയറിയ അപരിചിതന്റെ ദൃശ്യം 2. സന്ദീപ് വാര്യർ | Photo:facebook.com|Sandeepvarierbjp
പാലക്കാട്: ബിജെപി വക്താവ് സന്ദീപ് വാര്യരുടെ വീട്ടില്‍ അപരിചിതന് അതിക്രമിച്ച് കയറി. പാലക്കാട്, ചെത്തല്ലൂരിലെ വീട്ടിലാണ് അപരിചിതന് അതിക്രമിച്ച് കയറിയത്. സന്ദീപ് വാര്യരുടെ അച്ഛനും അമ്മയും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഞായറാഴ്ച പുലര്‍ച്ചെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു.
"ഇന്ന് പുലര്‍ച്ചെ പ്രായമായ അച്ഛനും അമ്മയും താമസിക്കുന്ന ചെത്തല്ലൂരിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ അപരിചതന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ ലഭിച്ചു. വധഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ ഇതു സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അച്ഛന് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്", അപരിചിതന്റെ സിസിടിവി ദൃശ്യം പങ്കുവെച്ചുകൊണ്ട് സന്ദീപ് വാര്യര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
സന്ദീപിന് വധഭീഷണിയുള്ളതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. വീട്ടിലെത്തിയ അപരിചിതന്റെ മുഖം വ്യക്തമാണെങ്കിലും ആരാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്തിനാണ് സന്ദീപിന്റെ വീട്ടിലെത്തിയതെന്നും വ്യക്തമല്ല.
നേരത്തെ ഹലാല്‍ ഭക്ഷണ വിവാദത്തില്‍ സന്ദീപ് വാര്യരുടെ നിലപാട് ബിജെപി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസല്‍മാനും പരസ്പരം സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഈ നാട്ടില്‍ ജീവിക്കാനാവില്ലെന്ന് എല്ലാവരും മനസ്സിലാക്കിയാല്‍ നല്ലതെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റില്‍ കൂടിയാണ് സന്ദീപ് വാര്യര്‍ നിലപാട് പങ്കുവെച്ചത്.
Content Highlights: Stranger trespass into Sandeep Varier's house in Chethalloor
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..