അകാരണമായി പോലീസ് തടഞ്ഞുവെച്ചു, ചാവിയൂരി; യുവാവിന് നഷ്ടമായത് പ്രതീക്ഷയോടെ കാത്തിരുന്ന PSC പരീക്ഷ


ഫറോക്ക് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ. രഞ്ജിത്ത് പ്രസാദിനെ സസ്‌പെന്‍ഡ് ചെയ്തു

Kerala Police | Photo: Mathrubhumi

രാമനാട്ടുകര: പെറ്റിക്കേസിന്റെ പേരില്‍ പോലീസ് അകാരണമായി തടഞ്ഞുവെച്ചതോടെ പി.എസ്.സി. പരീക്ഷ എഴുതാനാവാതെ യുവാവ്. രാമനാട്ടുകര അരുണ്‍ നിവാസില്‍ പാണേഴി മേത്തല്‍ അരുണ്‍ (29) ആണ് പോലീസിന്റെ അനാസ്ഥകൊണ്ട് പി.എസ്.സി. പരീക്ഷ എഴുതാനായില്ലെന്ന് ഫറോക്ക് അസി. കമ്മിഷണറോട് പരാതിപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.

മീഞ്ചന്ത ജി.വി.എച്ച്.എസ്. സ്‌കൂളിലായിരുന്നു പരീക്ഷാകേന്ദ്രമായി അനുവദിച്ചുകിട്ടിയത്. ഫറോക്ക് സ്റ്റേഷനു സമീപത്തെത്തിയതോടെ ഗതാഗതതടസ്സം ഉണ്ടായി. തടസ്സം തീര്‍ന്ന് പരീക്ഷാ സെന്ററിലെത്തുമ്പോഴേക്ക് സമയം വൈകുമെന്ന് ബോധ്യപ്പെട്ടതോടെ ഫറോക്ക് പുതിയപാലത്തില്‍നിന്ന് യുടേണ്‍ എടുത്ത് ഫറോക്ക് ടൗണ്‍ വഴി പോവാനായി തുനിഞ്ഞു. ജങ്ഷനിലെത്തിയതോടെ അവിടെ ഗതാഗതം നിയന്ത്രിക്കുന്ന ഒരു പോലീസുകാരന്‍ താന്‍ സഞ്ചരിച്ച ബൈക്ക് തടഞ്ഞുവെന്ന് അരുണ്‍ പറയുന്നു. പോലീസുകാരന്‍ പറഞ്ഞതനുസരിച്ച് ബൈക്ക് സൈഡിലേക്ക് മാറ്റിയിട്ടപ്പോള്‍ ബൈക്കിന്റെ ചാവിയൂരി പോലീസുകാരന്‍ വീണ്ടും ഗതാഗതം നിയന്ത്രിക്കാനായി പോയി. പരീക്ഷയ്ക്ക് പോവുകയാണെന്നും ഉച്ചയ്ക്ക് 1.30-നകം പരീക്ഷാകേന്ദ്രത്തിലെത്തണമെന്നും നേരം വൈകുന്നുവെന്നും പലയാവര്‍ത്തി പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ലെന്ന് അരുണ്‍ പറയുന്നു.അല്പനേരം കഴിഞ്ഞ് 1.20ന് ബൈക്ക് സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് ഒരുകാരണവുമില്ലാതെ 1.55 വരെ അരുണിനെ സ്റ്റേഷനില്‍ നിര്‍ത്തിച്ചു. ഇതിനിടെ വിവരമറിഞ്ഞെത്തിയ സ്റ്റേഷനിലെ എസ്.ഐ. ഹനീഫ ഇടപെട്ടു. തുടര്‍ന്ന് അരുണിനെ പോലീസ് ജീപ്പില്‍ കയറ്റി വേഗത്തില്‍ പരീക്ഷാകേന്ദ്രത്തിലേക്ക് തിരിക്കുകയും ചെയ്തു. റിപ്പോര്‍ട്ടിങ് സമയം കഴിഞ്ഞ് പരീക്ഷാകേന്ദ്രത്തിലെത്തിയ ഉദ്യോഗാര്‍ഥിയെ ഹാളിനകത്തേക്ക് പ്രവേശിപ്പിക്കാന്‍ പരീക്ഷാനടത്തിപ്പുകാര്‍ അനുവദിച്ചില്ല.

പോലീസുകാര്‍ നേരിട്ട് ആവശ്യപ്പെട്ടെങ്കിലും ഒ.എം.ആര്‍. ഷീറ്റ് ക്യാന്‍സല്‍ ചെയ്‌തെന്നും ഇനി പരീക്ഷയെഴുതാന്‍ അനുവദിക്കാനാവില്ലെന്നും പറഞ്ഞ് അവര്‍ കൈമലര്‍ത്തി. അതോടെ പോലീസുകാര്‍ അരുണിനെ ജീപ്പില്‍ തന്നെ തിരികെ സ്റ്റേഷനിലെത്തിച്ചു. രണ്ടാഴ്ച കഴിഞ്ഞ് സമന്‍സ് വരുമെന്നും കോടതിയില്‍ പോയി പെറ്റിയടക്കണമെന്നും പറഞ്ഞ് അവര്‍ അരുണിനെ പറഞ്ഞുവിട്ടു.

സസ്പെന്‍ഡ് ചെയ്തു

പി.എസ്.സി. എഴുതാന്‍പോയ ഉദ്യോഗാര്‍ഥിയെ അകാരണമായി തടഞ്ഞുവെച്ച ഫറോക്ക് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ. രഞ്ജിത്ത് പ്രസാദിനെ ജില്ലാ പോലീസ് മേധാവി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

Content Highlights: stopped by police without reason, youth could not appear for PSC exam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented