Photo: Screengrab
ആലപ്പുഴ: രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കാൻ ആരുടേയും കാലു പിടിക്കാനും താൻ തയ്യാറാണെന്ന് സുരേഷ് ഗോപി എംപി. ആലപ്പുഴയിൽ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ വീട് സന്ദർശിച്ചതിന് ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
ഓരോ കൊലപാതകവും, അതിന് എന്ത് മതമായാലും എന്ത് രാഷ്ട്രീയമായാലും ഒരു പ്രദേശത്തിന്റെ സമാധാനം തകർക്കുന്നത് ഒരു രാജ്യത്തിന്റെ വളർച്ചയെയാണ് ബാധിക്കുന്നത്. വളർന്നു വരുന്ന കുഞ്ഞുങ്ങൾ, അവരുടെ മനോനില, നഷ്ടപ്പെട്ടവരുടെ ആൾക്കാരുടെ കുഞ്ഞുങ്ങൾ മാത്രമല്ല സമൂഹത്തിലെ കുഞ്ഞുങ്ങളുടെ മനസ്സിൽ കളങ്കമായി അവരെ ഒരു മോശപ്പെട്ട സംസ്കാരത്തിലേക്ക് വലിച്ചിഴക്കുന്ന തരത്തിലുള്ളതാണെന്ന് ഇത്തരത്തിലുള്ള കൊലപാതകങ്ങളെന്നും സുരേഷ് ഗോപി എംപി പറഞ്ഞു.
അതേസമയം ആലപ്പുഴയില്‍ നടന്ന രണ്ട് കൊലക്കേസുകളിലും കഴിഞ്ഞ ദിവസം തന്നെ പോലീസ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചിരുന്നു. കൃത്യത്തില്‍ പങ്കെടുത്ത പ്രധാന പ്രതികളെല്ലാം സംസ്ഥാനം വിട്ടതായുള്ള സൂചനകള്‍ ലഭിച്ചതോടെയാണ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചത്.
Content Highlights: Stop political murder - Suresh gopi MP
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..