എസ്. രാജേന്ദ്രനെതിരെ റവന്യൂ വകുപ്പ്; കൈയേറിയ ഭൂമി ഒഴിയാന്‍ നിര്‍ദ്ദേശം


# ജെയ്ന്‍ എസ് രാജു / മാതൃഭൂമി ന്യൂസ്‌

എസ് രാജേന്ദ്രൻ | Photo: Mathrubhumi

ഇടുക്കി: ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെതിരെ നടപടിയുമായി റവന്യൂ വകുപ്പ്. രാജേന്ദ്രന്‍ കൈയേറിയ സര്‍ക്കാര്‍ ഭൂമി ഒഴിയണമെന്ന് റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കി കൈയേറിയ സ്ഥലത്ത് വേലികെട്ടി നടത്തുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കണമെന്നും ഭൂമി ഒഴിയണമെന്നും ഉത്തരവില്‍ പറയുന്നു. ബുധനാഴ്ചയായിരുന്നു ഭൂമി കൈയേറ്റം ഉണ്ടായതെന്നാണ് പുറത്തുവരുന്ന വിവരം.

എസ് രാജേന്ദ്രന്റെ കൈവശമുള്ള ഇക്കാ നഗറിലുള്ള നാല് സെന്റ് ഭൂമിയോട് ചേര്‍ന്ന് എട്ട് സെന്റ് ഭൂമി കൈയേറാനുള്ള ശ്രമമാണ് നടന്നതെന്നാണ് ആരോപണം. കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ച് വേലി കെട്ടി തിരിക്കാനുള്ള നിര്‍മ്മാണ ജോലികള്‍ ആരംഭിക്കുകയായിരുന്നു. ഇതിനിടയിലാണ് വിഷയം റവന്യൂ വകുപ്പിന്റെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികള്‍ ആരംഭിക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ സ്റ്റോപ്പ് മെമോയാണ് നല്‍കിയിരിക്കുന്നത്.



Content Highlights: stop memo to s rajendran


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented