Image courtesy: Mathrubhumi news screengrab
കൊച്ചി: കൊച്ചിയില്‍ കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് തീവണ്ടിയ്ക്കു നേരെ കല്ലേറ്. തീവണ്ടി ഇടപ്പള്ളി പാലം കടന്നപ്പോഴായിരുന്നു കല്ലേറുണ്ടായത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ബുധനാഴ്ച ഉച്ചയ്ക്ക് 2.50 ഓടെ കണ്ണൂരില്‍നിന്ന് പുറപ്പെട്ട ഇന്റര്‍സിറ്റി എക്‌സ്പ്രസ് രാത്രി 8.50-നാണ് എറണാകുളത്തെത്തിയത്. ഈ സമയത്താണ് കല്ലേറുണ്ടായത്. കല്ല് കമ്പാര്‍ട്ട്‌മെന്റിനുള്ളില്‍ സീറ്റിലേക്ക് വന്നുവീണു.
ഈ സമയം തീവണ്ടിയ്ക്കുള്ളില്‍ ഉണ്ടായിരുന്ന യാത്രികയാണ് കല്ലിന്റെ ഫോട്ടോ എടുത്തത്. തുടര്‍ന്ന് എറണാകുളത്ത് ഇറങ്ങിയ ഇവര്‍, ആര്‍.പി.എഫിനും സ്റ്റേഷന്‍ മാസ്റ്റര്‍ക്കും പരാതി നല്‍കുകയും ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എലത്തൂര്‍ സംഭവത്തിന്റെ കൂടി പശ്ചാത്തലത്തില്‍ കല്ലേറിനെ കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്ന് ആര്‍.പി.എഫ്. അറിയിച്ചു.
Content Highlights: stone pelting on kannur ernakualm intercity express train


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..