ട്രെയിനിന് കല്ലേറ്; വലിയ ശബ്ദവും ചോരയും, ഞെട്ടല്‍ മാറാതെ രാത്രി മുഴുവൻ പേടിയോടെ കീർത്തന


Photo: Mathrubhumi

കണ്ണൂര്‍: കല്ലേറും ശബ്ദവും ഒപ്പം തലയില്‍നിന്ന് ചോരയും. കോച്ചിനുള്ളിലെ ഈ കാഴ്ച വീട്ടിലെത്തുംവരെ പേടിപ്പിച്ചതായി കോട്ടയം മീനടത്തെ കീര്‍ത്തനയും കുടുംബവും 'മാതൃഭൂമി'യോട് പറഞ്ഞു. പാമ്പാടി ബി.എം. സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയാണ് തീവണ്ടിയില്‍ കല്ലേറിനിരയായ കീര്‍ത്തന. തിങ്കളാഴ്ച സ്‌കൂളില്‍ പോയില്ലെന്ന് അമ്മ രഞ്ജിനി പറഞ്ഞു.

തലയില്‍ രണ്ട് തുന്നല്‍ വേണ്ടിവന്നു. ക്ലിപ്പിട്ടു. തലശ്ശേരി മിഷന്‍ ഹോസ്പിറ്റലില്‍ എത്തിക്കാനും മലബാര്‍ എക്‌സ്പ്രസില്‍ കയറ്റിവിടാനും റെയില്‍വേ അധികൃതര്‍ സഹായിച്ചു. കൊല്ലൂര്‍ മൂകാംബികയില്‍ ദര്‍ശനം കഴിഞ്ഞ് വരുന്ന വഴിയായിരുന്നു. മംഗളൂരുവില്‍നിന്നാണ് കയറിയത്. കീര്‍ത്തനയുടെ സഹോദരി തീര്‍ഥ രാജേഷ്, മാതാപിതാക്കളായ എസ്.രാജേഷ്, എസ്.രഞ്ജിനി, അമ്മമ്മ വിജയകുമാരി എന്നിവര്‍ മംഗളൂരു-തിരുവനന്തപുരം എക്‌സ്പ്രസില്‍ എസ് 10 കോച്ചിലായിരുന്നു. കണ്ണൂര്‍ സൗത്തിനും എടക്കാടിനും ഇടയിലാണ് വലിയ ശബ്ദം കോച്ചിലുണ്ടായത്.

ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം.കല്ലേറില്‍ തലയ്ക്ക് പരിക്കേറ്റ പെണ്‍കുട്ടിയെ തലശ്ശേരി സ്റ്റേഷനില്‍ ഇറക്കി. ടിക്കറ്റ് പരിശോധകനും തലശ്ശേരി സ്റ്റേഷന്‍ അധികൃതരും ചേര്‍ന്ന് മിഷന്‍ ഹോസ്പിറ്റലിലെത്തിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസില്‍ കോട്ടയത്തേക്ക് യാത്ര തുടര്‍ന്നു.

ആളെ കിട്ടിയില്ല

കഴിഞ്ഞദിവസമുണ്ടായ കല്ലേറ് സംഭവത്തില്‍ റെയില്‍വേ സംരക്ഷണ സേനയും പോലീസും ഊര്‍ജിതമായി അന്വേഷണം തുടരുന്നുണ്ടെങ്കിലും ആളെ കിട്ടാത്തതിനാല്‍ കേസെടുത്തില്ല. ആര്‍.പി.എഫ്. ഇന്‍സ്‌പെക്ടര്‍ ബിനോയ് ആന്റണിയുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ടി.വിനോദ്, മനോജ്കുമാര്‍, ശശി എന്നിവര്‍ക്കാണ് അന്വേഷണച്ചുമതല. കല്ലേറ് നടന്നത് കണ്ണൂര്‍ സിറ്റി സ്റ്റേഷന്‍ പരിധിയിലായതിനാല്‍ സിറ്റി പോലീസും അന്വേഷണം നടത്തുന്നുണ്ട്.

2018 മുതല്‍ കണ്ണൂര്‍ ആര്‍.പി.എഫ്. പരിധിയില്‍ മാത്രം നാല് കല്ലേറ് കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. രജിസ്റ്റര്‍ചെയ്യാത്ത കേസുകള്‍ ഇതിനേക്കാള്‍ ഏറെയാണ്. തീവണ്ടി പാളത്തില്‍ കല്ലുവെക്കുന്നതും കല്ലെറിയുന്നതും കുട്ടികളെ മുന്നില്‍ നിര്‍ത്തിയാണെന്ന് ഇന്റലിജന്‍സ് വിഭാഗം നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുട്ടികളെ മുന്‍നിര്‍ത്തിയാല്‍ കേസുണ്ടാകില്ലെന്ന ധാരണയാണ് ഇതിനുപിന്നില്‍.

2021 ഒക്ടോബറില്‍ കണ്ണൂര്‍ റെയില്‍വേ യാര്‍ഡില്‍ ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ ട്രെയിനിനുനേരേ കല്ലേറുണ്ടായി. മൂന്ന് മറുനാട്ടുകാരെ അന്ന് അറസ്റ്റ് ചെയ്തിരുന്നു.

കണ്ണൂര്‍ സൗത്ത്-എടക്കാട്, വളപട്ടണം, തൃക്കരിപ്പൂര്‍ പരിസരം, കാഞ്ഞങ്ങാട് ചേറ്റുകുണ്ട് പരിസരം, കാസര്‍കോട്, കുമ്പള-ഉപ്പള പ്രത്യേക കല്ലെറിയല്‍ മേഖലകളായി രേഖപ്പെടുത്തിയിരുന്നു. ഇവിടെ പ്രത്യേക നിരീക്ഷണവും ബോധവത്കരണവും നടത്തിയെങ്കിലും പിന്നെയും കല്ലേറുണ്ടാകുന്നു.

Content Highlights: Stone pelting at moving train: 12-year-old kottayam native girl gets injured


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented