കോഴിക്കോട്ട് ട്രെയിന് നേരെ കല്ലേറ്: രണ്ടു യാത്രക്കാര്‍ക്ക് പരിക്ക്, അക്രമികളെ കണ്ടെത്താനായില്ല


കെ.വി. രാഹുല്‍| മാതൃഭൂമി ന്യൂസ്

കല്ലേറിൽ ചില്ലു തകർന്ന ട്രെയിന്റെ ഉൾഭാഗത്തുനിന്നുള്ള ദൃശ്യം | Photo: Special Arrangement

കോഴിക്കോട്: കോഴിക്കോട്ട് ട്രെയിന് നേരെയുണ്ടായ കല്ലേറില്‍ രണ്ട് യാത്രക്കാര്‍ക്ക് നിസ്സാര പരിക്കേറ്റു. വെസ്റ്റ് ഹില്ലിനും എലത്തൂരിനുമിടയിലാണ് സംഭവം.

കോഴിക്കോട് റെയില്‍വെ സ്റ്റേഷനുനിന്ന്‌ ഉച്ചയ്ക്ക് 1.55 ന് പുറപ്പെട്ട സമ്പര്‍ക്ക്ക്രാന്തി എക്‌സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്. സംഭവത്തില്‍ ട്രെയിന്റെ രണ്ട് ഗ്ലാസുകള്‍ തകര്‍ന്നിട്ടുണ്ട്. തകര്‍ന്ന ഗ്ലാസിന്റെ അംശങ്ങള്‍ തലയിലും കയ്യിലും തെറിച്ചതിനെത്തുടര്‍ന്നാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റ ഇവര്‍ ട്രെയിന്റെ അടുത്ത സ്‌റ്റോപ്പായ കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ ഇറങ്ങി.



ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ വെസ്റ്റ് ഹില്ലിനും എലത്തൂരിനുമിടയില്‍ പരിശോധന നടത്തിയെങ്കിലും കല്ലെറിഞ്ഞതാരാണെന്ന് കണ്ടെത്താനായിട്ടില്ല. നിലവില്‍ കോഴിക്കോട് ആര്‍.പി.എഫ്. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: Stone pelted towards train at Kozhikode.2 passengers injured.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented